in ,

ദിലീപിന്റെ ജാമ്യാപേക്ഷ; സെപ്റ്റംബർ 26-ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിൽ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു ( Dileep Bail Plea ). ഇത് മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത്. എന്നാൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു.

സെപ്റ്റംബർ 26-ന് ജാമ്യാപേക്ഷ പരിഗണിക്കും. ഇന്ന്
ഉച്ചയ്ക്ക് രണ്ടേ കാൽ മണിയോടെയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിഭാഗത്തെയും വാദിഭാഗത്തെയും അഭിഭാഷകര്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും വാദങ്ങള്‍ നടന്നില്ല. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ 26-ലേക്ക് മാറ്റുന്നതായി ജഡ്ജി അറിയിക്കുകയായിരുന്നു.

മുന്‍പ് രണ്ടു തവണ ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനില്‍ പി. തോമസിന്‍റെ ബെഞ്ചിലാണ് ഹര്‍ജി വീണ്ടും എത്തിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വീണ്ടും എന്തിന് ജാമ്യാപേക്ഷ നൽകിയെന്ന് ദിലീപിന്‍റെ അഭിഭാഷകരോട് ആരാഞ്ഞു.

മുന്‍പ് രണ്ടു തവണയും ജാമ്യം നിഷേധിക്കാന്‍ കാരണമായ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ഇതിന് മാറ്റം വന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇന്നലെ അങ്കമാലി കോടതി ദിലീപിന് ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് തന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ 20 വര്‍ഷത്തിലധികം തടവുശിക്ഷ ലഭിക്കാവുന്നതാണെന്ന് അങ്കമാലി കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു.

ആയതിനാല്‍ 60 ദിവസം പിന്നിട്ട ദിലീപിന് സോപാധികജാമ്യത്തിന് അര്‍ഹതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ (376-ഡി)ദിലീപിനെതിരെ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസംവരെ സമയമുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപ് വീണ്ടും ജയിലില്‍ തുടരേണ്ടി വരും. അങ്ങനെയെങ്കിൽ കേസിന്റെ വിചാരണ പൂര്‍ത്തിയായാല്‍ മാത്രമേ ജാമ്യത്തിന് സാധ്യതയുള്ളൂ. അതിനാലാണ് ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.

ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനു മുൻപ് കുറ്റപത്രം നല്‍കുമെന്നാണ് സൂചന. നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഇന്ധനവില

kerala water bodies, waste

ജലാശയങ്ങളില്‍ മാലിന്യം; ഇനി മൂന്നു വര്‍ഷം തടവും പിഴയും