ബഹ്റയ്ക്കും സന്ധ്യയ്ക്കുമെതിരെ ആരോപണവുമായി ദിലീപ്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ (Behra), ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യ (Sandhya) എന്നിവർക്കെതിരെ ആരോപണവുമായി നടൻ ദിലീപ് (Dileep) രംഗത്തെത്തി. നടിയെ ആക്രമിച്ച കേസിൽ (actress attack case) തന്നെ കുടുക്കിയതാണെന്നും സത്യം തെളിയിക്കാന്‍ കേസ് അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

അല്ലെങ്കിൽ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെക്കൊണ്ട് കേസ് പുന:രന്വേഷിപ്പിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ദിലീപ് രണ്ടാഴ്ച്ച മുൻപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.

എന്നാൽ ഇന്നാണ് കത്തിലെ വിവരങ്ങൾ പുറത്തു വന്നത്. നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ പാടെ മാറ്റി നിര്‍ത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് പന്ത്രണ്ട് പേജുള്ള കത്ത് ആഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു എന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പോലീസിനെ അറിയിച്ചതെന്നും ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പോലീസിന് കൈമാറിയിരുന്നു എന്നും കത്തിൽ പറയുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ദിലീപ് കുറ്റപ്പടുത്തി.

റൂറല്‍ എസ്.പി എവി ജോര്‍ജ്, ക്രൈബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തിലൂടെ ദിലീപ് ആവശ്യപ്പെടുന്നുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Giza, Big void, Great Pyramid

ഗിസ പിരമിഡിനുള്ളില്‍ നിഗൂഢ വായുരഹിത അറ കണ്ടെത്തി

CM, Pinarayi, TV show, Naam Munnottu,

നാം മുന്നോട്ട്: ടെലിവിഷന്‍ ഷോയുമായി മുഖ്യമന്ത്രി