ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്ന് പോലീസ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി (actress attack case) ബന്ധപ്പെട്ട് നടന്‍ ദിലീപ് (Dileep) വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയതായി (fake medical certificate) ആരോപണം. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 നും തുടര്‍ന്ന് 21വരെ മൂന്ന് ദിവസം ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയെന്ന് ദിലീപ് വരുത്തിത്തീര്‍ത്തതായി അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ദിലീപിന്റെ നിർദ്ദേശാനുസരണമാണ് മെഡിക്കല്‍ രേഖ നല്‍കിയതെന്ന് ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. കൂടാതെ ഇതിനെ സംബന്ധിച്ച് നഴ്സിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

ആശുപത്രി ഫയലുകളില്‍ ദിലീപിനെ പരിശോധിച്ചതിന്റെയും ചികിത്സിച്ചതിന്റെയുമെല്ലാം വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഈ ദിവസങ്ങളില്‍ ദിലീപ് അവിടെ ചികിത്സയിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ദിലീപ് പങ്കെടുത്തിരുന്നതായും തൊട്ടടുത്ത ദിവസം ദിലീപ് ചിത്രത്തിൽ അഭിനയിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വാദം തെറ്റാണെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, ദിലീപിനു വേണ്ടി വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്ന് ഡോക്ടര്‍ ഹൈദര്‍ അലി പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും ദിലീപിനെ അഡ്മിറ്റ് ചെയ്തുവെങ്കിലും വൈകുന്നേരങ്ങളിൽ ദിലീപ് വീട്ടില്‍ പോകുമായിരുന്നു എന്നുമാണ് ഡോക്ടർ വെളിപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അന്വേഷണ ഉദ്യോഗസ്ഥർക്ക് പുറമെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുകേശനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സൂചനയുണ്ട്. ബി സന്ധ്യ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച്‌ അന്തിമതീരുമാനമുണ്ടാകും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സോളാർ കേസ്: നവംബര്‍ 9-ന് പ്രത്യേക നിയമസഭാ സമ്മേളനം

PV Sindhu,Denmark Open, loss,

ഡെന്‍മാര്‍ക്ക്​ ഒാപ്പണ്‍: പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്