Dileep, FEFKA , AMMA, Mukesh , Aashiq Abu ,
in ,

ദി​ലീ​പ് വിഷയത്തിൽ നിലപാടുമായി ഫെ​ഫ്ക; വിവാദ പ്രസ്താവനയുമായി മുകേഷ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണവിധേയനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക ( FEFKA ) അറിയിച്ചു.

കേസിലെ വിധി വരാതെ തീരൂമാനം പുനഃപരിശോധിക്കില്ലെന്നും ദിലീപിന്റെ സസ്പെന്‍ഷന്‍ തുടരുകയാണെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

താര സംഘടനയായ ‘അമ്മ‘യില്‍ ദിലീപിനെ തിരിച്ചെടുത്തത് വൻ വിവാദമായ സാഹചര്യത്തിലാണ് ഫെഫ്ക നിലപാട് വ്യക്തമാക്കിയത്.

അതിനിടെ ദിലീപ് വിഷയത്തിൽ വിവാദ പരാമർശവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്തെത്തി.

‘അമ്മ’യിലെ കാര്യങ്ങൾ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് നടൻ അഭിപ്രായപ്പെട്ടു.

വിഷയത്തിൽ പരസ്യ പ്രസ്താവന നടത്തില്ലെന്നും വേണമെങ്കിൽ ഓണത്തെ സംബന്ധിച്ച് നടപ്പാക്കുന്ന ‘ഒരു മുറം പച്ചക്കറി’ എന്ന പദ്ധതിയെ പറ്റി പറയാമെന്ന് അദ്ദേഹം പരിഹസിച്ചു.

‘അമ്മ’ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജി വച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുകേഷ്. നടിമാരുടെ രാജി വിഷയത്തില്‍ എംഎല്‍എ കൂടിയായ മുകേഷിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

മുകേഷിനും ഗണേഷ് കുമാറിനുമെതിരെ മന്ത്രി ജി.സുധാകരനും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനും രംഗത്ത് വന്നതിന് പിന്നാലെയാണ് മുകേഷ് പ്രതികരിച്ചത്. വളരെ ചുരുങ്ങിയ വാക്കുകളിലായിരുന്നു മുകേഷിന്റെ പ്രതികരണം.

മന്ത്രി മേഴ്സിക്കുട്ടിയമ്മയും ‘അമ്മ’യിൽ നിന്ന് രാജി വച്ച നടിമാർക്ക് പിന്തുണ പ്രഖ്യാപിച്ചു. ദിലീപിനെ തിരിച്ചെടുത്ത നടപടി ‘അമ്മ’ തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

നിയമ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന നിലപാടാണ് ‘അമ്മ’ കൈക്കൊണ്ടതെന്ന് കെ പി സി സി മുൻ പ്രസിഡന്റ് വി.എം സുധീരൻ അഭിപ്രായപ്പെട്ടു.

നടിമാര്‍ രാജി വച്ച സംഭവത്തില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ പോലും നിലപാട് എടുത്തില്ലെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കുറ്റപ്പെടുത്തിയത്.

ഇടതുപക്ഷ എംഎല്‍എമാരില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു നീക്കമല്ല പ്രതീക്ഷിച്ചതെന്നും അവര്‍ അവധാനതയോടെ കാര്യങ്ങള്‍ കാണേണ്ടിയിരുന്നു എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വിമർശിച്ചിരുന്നു.

മുകേഷും ഗണേഷ് കുമാറും തെറ്റിധാരണകള്‍ തിരുത്തണമെന്ന് മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചിരുന്നു.

അതിനിടെ, നടി പാര്‍വതിക്ക് നേരെ അടുത്തകാലത്ത് നടന്ന സൈബര്‍ ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകന്‍ ആഷിഖ് അബു ആരോപിച്ചു.

മലയാളത്തിലെ പ്രമുഖ നടന്റെ സിനിമയില്‍ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്രമണമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് ആഷിഖ് അബുവിന്റെ പ്രസ്താവന.

ഫാന്‍സുകാരെ ഉപയോഗിച്ച്‌ പലരും ഗുണ്ടായിസമാണ് നടത്തുന്നതെന്നും ഫാന്‍സ് അസോസിയേഷന്‍ എന്ന് പറഞ്ഞ് നടക്കുന്ന ക്രിമിനല്‍ കൂട്ടത്തിനെതിരേ ഒരു നടപടിയും ആരും സ്വീകരിക്കുന്നില്ലെന്നും ആഷിഖ് അബു കുറ്റപ്പെടുത്തി.

ചലച്ചിത്ര മേഖലയിലെ എല്ലാ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനാണെന്നും മോഹന്‍ലാലിനെ മറയാക്കിയാണ് ആ നടൻ ഓരോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും സംവിധായകൻ ആരോപിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

antibiotic, shrimp, exports, Kerala, Andra, European Union, Formalin, ban

ആന്റിബയോട്ടിക് ചെമ്മീൻ കടത്ത്: കേരളവും ആശങ്കയിൽ

National Inter-State Senior Athletics Championships, 2018, Kerala, Gold medals, NADA, Jinson Johnson,created history , Indira Gandhi Stadium ,Guwahati

കേരളം പൊന്നണിഞ്ഞു; മീറ്റ് റെക്കോഡ് നേടിയ ജിന്‍സണ് ഏഷ്യന്‍ ഗെയിംസ് യോഗ്യത