in ,

വിദേശയാത്ര: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ (actress attack case) ജാമ്യവ്യവസ്ഥയില്‍ (bail conditions) ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് (Dileep) ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് (passport) മടക്കി നല്‍കണമെന്ന് നടൻ ആവശ്യപ്പെട്ടു.

തന്റെ പുതിയ ബിസിനസ് സംരഭത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് ദിലീപ് കോടതിയുടെ അനുമതി തേടിയത്. ദിലീപിന്റെ ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ദിലീപിന്റെ പാസ്പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ആവശ്യം. വിദേശത്ത് പോവാന്‍ ഏതൊക്കെ ദിവസങ്ങളിലാണ് അനുമതി വേണ്ടതന്ന കാര്യങ്ങള്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടില്ല.

ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തന്റെ വ്യാപാര സ്ഥാപനമായ ‘ദേ പുട്ടി’ന്റ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് വിദേശത്ത് പോകുന്നതെന്നാണ് വിശദീകരണം.

ജാമ്യവ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപിനെയും സഹോദരനെയും പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ഉപാധികളോടെയായിരുന്നു ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. അതേസമയം കേസില്‍ ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

PV Anwar ,mla,complaint, income tax department, probe, IT evasion, investigation, LDF MLA, PV Anwar mla, complaint, evaded tax, Kottayam unit, Murugesh Narendran, filed, not paying tax, Manjeri, villa project, International school, affidavit, election, annual income, water theme park

നികുതി വെട്ടിപ്പ്: പിവി അന്‍വറിനെതിരെ ആദായ നികുതി വകുപ്പ്

Gyana Yogi TV channel, New York, USA

ജ്ഞാനയോഗി ടിവി അമേരിക്കയിൽ; നവംബര്‍ 25-ന് തുടക്കം