in ,

ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

കൊച്ചി: നടന്‍ ദിലീപിന് ( Dileep ) ഹൈക്കോടതി (HC) ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് നടിയെ ആക്രമിച്ച കേസിൽ (actress attack case) ജയിലില്‍ കഴിയുന്ന ദിലീപിന് ജാമ്യം അനുവദിച്ചത് ( granted bail ).

സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യ ഹര്‍ജി ദിലീപ് സമര്‍പ്പിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. കൂടാതെ ദിലീപിന്റെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉപാധിയുണ്ട്. മജിസ്ട്രേറ്റ് കോടതിയിലാണ് പാസ്പോര്‍ട്ട് കെട്ടിവയ്ക്കേണ്ടത്.

ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപ് മോചിതനാകുന്നത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു തന്നെ ദിലീപ് ജയിലില്‍ നിന്നും ഇറങ്ങുമെന്നാണ് സൂചന.

ജാമ്യം ലഭിച്ചതിലൂടെ ദിലീപിന് നീതി കിട്ടിയെന്ന് എംഎല്‍എ കെബി ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 17-നാണ് പൾസർ സുനി എന്ന സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. കേസ് ഡയറി പ്രോസിക്യൂഷന്‍ നേരത്തെ തന്നെ കോടതിക്ക് കൈമാറിയിരുന്നു. വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച്ച പൂര്‍ത്തിയായിരുന്നു.

ജാമ്യത്തിനായി മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് രണ്ടു തവണയും ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് ദിലീപ് മൂന്നാം തവണയും ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത്.

കേസില്‍ ഈയാഴ്ച്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം, കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഗൂഢാലോചനകുറ്റത്തിന് ജൂലൈ 10-നാണ് ദിലീപ് അറസ്റ്റിലായത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Marine pollution,Kerala Sasthra Sahithya Parishad,

സമുദ്ര മലിനീകരണത്തിനെതിരെ ജനകീയ ക്യാമ്പയിൻ

Sathyan Anthikad ,Sreenivasan, fahadh

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു