in

വിദേശ യാത്ര: ദിലീപിന് ഹൈക്കോടതിയുടെ യാത്രാനുമതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ (actress attack case) ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപിന് (Dileep) വിദേശയാത്രയ്ക്ക് അനുമതി (permission). ദിലീപിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് (HC) നടന് വിദേശയാത്രയ്ക്ക് അനുവാദം നൽകിയത്.

നാലു ദിവസം വിദേശത്ത് താമസിക്കാൻ അനുമതി നൽകിയ ഹൈക്കോടതി ആറു ദിവസത്തേയ്ക്ക് പാസ്പോർട്ട് വിട്ടുനൽകാൻ മജിസ്ട്രേറ്റ് കോടതിയോട് നിർദേശിച്ചു. ദിലീപ് ഏഴു ദിവസത്തിനുള്ളിൽ മടങ്ങിയെത്തണമെന്നാണ് കോടതിയുടെ പ്രധാന നിബന്ധന.

നടന്റെ വിസ, ദുബായിലെ താമസം, ഫോൺ നമ്പർ എന്നിവ സത്യവാങ്മൂലം വഴി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുവാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദിലീപിന്‍റെ വിദേശയാത്രയെ അന്വേഷണ സംഘം ശക്തമായി എതിർത്തു.

കേസിന്‍റെ അന്വേഷണത്തെ സ്വാധീനിക്കാൻ ദിലീപ് ശ്രമിക്കുന്നതായും അതിനാൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ദിലീപിന് യാത്രാനുമതി നൽകരുതെന്നും അന്വേഷണ സംഘം വാദിച്ചു.

ദുബായിൽ ‘ദേ പുട്ടി’ന്‍റെ കരാമയിലെ ശാഖയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാൻ തന്നെ അനുവദിക്കണമെന്നും അതിനായി പാസ്പോർട്ട് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

cheque books, ban, planning, Central govt, report, note ban, Modi govt , cheques , digital push, Rs 500 , Rs 1,000 currency notes, November last year,Narendra Modi,central government,disruptive step,boost ,digital transactions , banning the cheque book,senior functionary, Confederation of All India Traders ,CAIT, Centre, bank cheque book facility in the "near future" to encourage digital transactions

കേന്ദ്രം ചെക്ക് ബുക്കുകള്‍ നിരോധിക്കുമെന്ന് സൂചന