Dileep, Kammarasambhavam, new look poster, movie, three different get up, make up, Namita Pamod, actor, actress, case, 
in , ,

കമ്മാര സംഭവം: മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ദിലീപ്; പുതിയ പോസ്റ്റർ പുറത്ത്

നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായതിനെ തുടർന്ന്  വിവാദ നായകനായി മാറിയ ദിലീപിന്റെ പുതിയ ചിത്രം ‘കമ്മാര സംഭവ’ത്തിന്റെ ( Kammarasambhavam ) ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ദിലീപ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ നടൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്.

മൂന്നു കാലഘട്ടങ്ങളിലൂടെ കഥ മുന്നോട്ടു നീങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത തമിഴ് നടന്‍ സിദ്ധാര്‍ഥും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന് തിരക്കഥ എഴുതിയ മുരളി ഗോപിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നമിതാ പ്രമോദാണ് നായിക. ചിത്രം വിഷുവിനു തീയേറ്ററുകളിലെത്തുമെന്ന് സൂചന.

ചിത്രത്തില്‍ തൊണ്ണൂറ്റിയാറുകാരന്റെ വേഷമുൾപ്പെടെ മൂന്നു ഗെറ്റപ്പുകളിലാണ് ദിലീപ് അഭിനയിക്കുന്നത്. ദിലീപിനെ കമ്മാരനാക്കി രൂപപ്പെടുത്താൻ ദിവസവും അഞ്ചു മണിക്കൂറിലേറെ മേക്കപ്പ് വേണമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

എന്‍ ജി റോഷന്റെ നേതൃത്വത്തിലുള്ള മേക്കപ് സംഘമാണു ദിലീപിന്റെ രൂപ മാറ്റങ്ങള്‍ക്കായി പ്രവർത്തിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച് ‘കമ്മാര’നെന്ന നായകന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന ചിത്രം തികച്ചും സോഷ്യല്‍ സറ്റയറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 Dileep, Kammarasambhavam, new look poster, movie, three different get up, make up, Namita Pamod, actor, actress, case, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ടിപി കേസിലെ പ്രതി കുഞ്ഞനന്തന് ശിക്ഷായിളവ് നൽകാനുള്ള നീക്കം വിവാദമാകുന്നു

no-confidence motion notice, lok sabha, Modi, speaker, TDP, BJP, Congress, AAP, 

മോഡി സർക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞു