in ,

ദിലീപിന് അനുകൂലമായി മുഖ്യസാക്ഷിയുടെ മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍(actress attack case) മുഖ്യസാക്ഷിയുടെ (key witness) നാടകീയമായ മൊഴിമാറ്റം അന്വേഷണ സംഘത്തിന് തിരിച്ചടിയേകി. ദിലീപിന്റെ (Dileep) ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ കാക്കനാട്ടെ ‘ലക്ഷ്യ’യിലെ ജീവനക്കാരൻ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു.

മജിസ്ട്രേട്ടിന് മുൻപാകെ നല്‍കിയ രഹസ്യമൊഴിയിലാണ് ഇയാള്‍ ദിലീപിന് അനുകൂലമായി മൊഴി നൽകിയത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കീഴടങ്ങുന്നതിന് മുൻപ് ലക്ഷ്യയില്‍ എത്തിയിരുന്നുവെന്ന് ഇയാള്‍ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു.

ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നതിനു മുന്‍പാണ് ഇയാള്‍ 164 പ്രകാരം മജിസ്ട്രേറ്റിനു മുന്‍പില്‍ രഹസ്യമൊഴി നല്‍കിയത്. ഇയാളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പോലീസിന് ലഭിച്ചു.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഒരു സാക്ഷിമൊഴിയടക്കം മൂന്നു തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലായിരുന്നു ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനം.

കേസില്‍ ജൂലായ് 10-ന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിനു ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. പോലീസ് പിടിയിലാകുന്നതിന് തലേദിവസം പള്‍സര്‍ സുനി ലക്ഷ്യയിലെത്തി കാവ്യയെ അന്വേഷിച്ചതായാണ് ജീവനക്കാരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.

ലക്ഷ്യയിലെത്തിയപ്പോള്‍ സുനിയോടൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിജേഷുമുണ്ടായിരുന്നെന്നും എന്നാല്‍ കാവ്യ കടയിലില്ലെന്നും ആലുവയിലെ വീട്ടിലാണെന്നും അറിയിച്ചതോടെ സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാര്‍ഡ് വാങ്ങി സുനി മടങ്ങിയെന്നും ഇയാള്‍ പറഞ്ഞിരുന്നു.

താന്‍ ലക്ഷ്യയില്‍ പോയിരുന്നതായി സുനിയും നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല, ജയിലില്‍ കിടന്നപ്പോള്‍ പൾസർ സുനി ദിലീപിന് എഴുതിയ കത്തിലും താൻലക്ഷ്യയിലെത്തിയിരുന്നതായി വ്യക്തമാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

രാജീവ്​ വധം: അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വിദേശ മദ്യത്തിന്റെ വില വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ