in ,

സുരക്ഷാ ഏജന്‍സിയുമായി നടന്നത് ചര്‍ച്ച മാത്രം : ദിലീപ്

ആലുവ: തനിക്കെതിരേ പരാതി നല്‍കിയവരില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്നും ഗോവയിലെ (Goa) സ്വകാര്യ സുരക്ഷാ ഏജന്‍സിയുമായി (private security agency) നടന്നത് ചര്‍ച്ച മാത്രമാണെന്നും നടന്‍ ദിലീപ് (Dileep) വ്യക്തമാക്കി. നടന്റെ സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പാടാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ നേരത്തെ പോലീസ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇതിന് വിശദീകരണവുമായി ദിലീപ് രംഗത്തെത്തിയത്. ആലുവ ഈസ്റ്റ് എസ്‌ഐയ്ക്കു മുന്നിലാണ് ദിലീപ് വിശദീകരണം നല്‍കിയത്.

സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചന മാത്രമാണ് നടന്നതെന്നും ഇതിനായാണ് സംഘത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും ദിലീപ് അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് ശനിയാഴ്ച്ച മുതൽ ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്സിന്റെ മൂന്നു സായുധ കമാന്‍ഡോകളെ സുരക്ഷയ്ക്കായി നിയോഗിച്ചെന്ന് വാര്‍ത്തകൾ പ്രചരിച്ചിരുന്നു.

ദിലീപ് സ്വകാര്യസുരക്ഷ തേടിയതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. തണ്ടര്‍ ഫോഴ്സിന്റെ തൃശൂരിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും ദിലീപിനു സുരക്ഷ അനുവദിച്ചതിന്റെ രേഖകള്‍ ഗോവയിലാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് നോട്ടീസ് നല്‍കിയത്.

അതേസമയം യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണം നടത്താതിരുന്നതിനെ സംബന്ധിച്ച്‌ വിശദീകരണവുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവരാണെന്ന് വിനീത് പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായം പറയുന്നവരെ ഏതെങ്കിലുമൊരു കാറ്റഗറിയില്‍ ഉൾപ്പെടുത്താനുള്ള പ്രവണത സജീവമായിട്ടുണ്ടെന്നും വിനീത് കുറ്റപ്പെടുത്തി. കണ്ണൂരിലെ ആൾത്താമസമില്ലാത്ത തന്റെ വീട്ടില്‍ കരി ഓയില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത ആദ്യം വിശ്വസിച്ചില്ലെന്നും വിനീത് അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ജിഷ്​ണു പ്രണോയ് കേസ്: വിമർശനവുമായി സുപ്രീംകോടതി

Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,

വിദ്യാര്‍ത്ഥിനിയുടെ മരണം: കൊല്ലം ട്രിനിറ്റി സ്കൂളില്‍ സംഘര്‍ഷം