in ,

ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബർ 12 വരെ നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (actress attack case) ജയിലില്‍ കഴിയുന്ന ദിലീപിന്റെ ( Dileep ) റിമാന്‍ഡ് (remand) കാലാവധി ഒക്ടോബർ 12 നീട്ടി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയാണ് (Angamali court) റിമാന്‍ഡ് കാലാവധി നീട്ടിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് ഇല്ല എന്ന് ദിലീപ് മറുപടി നൽകി.

ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് 14 ദിവസത്തേയ്ക്ക് കൂടി കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടികൾ നടന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയ്ക്കാണ് റിമാൻഡ് കാലാവധി നീട്ടിയത്.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്.നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും ചിലരുടെ താൽപ്പര്യമാണ് ദിലീപിന്റെ അറസ്റ്റിന് പിന്നിലെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ജാമ്യഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ കേട്ട ഹൈക്കോടതി ചൊവാഴ്ച്ച വിധി പറയും.

ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യം തേടി കോടതികളെ സമീപിക്കുന്നത്. ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ടു തവണ വീതം ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റു ചെയ്തത്. കേസിലെ 11-മത്തെ പ്രതിയാണ് ദിലീപ്. അതേസമയം നടൻ നായകനായി അഭിനയിക്കുന്ന ‘രാമലീല’ ഇന്ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

HLL, pratheeksha scholarship

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ്: എച്ച്എല്‍എല്‍ അപേക്ഷ ക്ഷണിച്ചു

ESD Okayama Award 2017

സിസ്സയ്ക്ക് വിഖ്യാതമായ ഇഎസ്ഡി ഒക്കായാമ പുരസ്‌കാരം