TTV Dinakaran, political party, Amma Makkal Munetra Kazhagam ,TN, announced, Madurai,
in ,

അമ്മ മക്കള്‍ മുന്നേറ്റ കഴകം: പുതിയ പാര്‍ട്ടിയുമായി ടിടിവി ദിനകരന്‍

ചെന്നൈ: അണ്ണാ ഡി.എം.കെ വിമത നേതാവും നിലവിൽ ആര്‍.കെ നഗര്‍ എം.എല്‍.എയുമായ ടിടിവി ദിനകരന്‍ ( TTV Dinakaran ) ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ എന്ന പുതിയ പാർട്ടിയുമായി രംഗത്തെത്തി. പ്രഷര്‍ കുക്കറാണ് പാര്‍ട്ടി ചിഹ്നം.

പുതിയ പാർട്ടിയുടെ കൊടിയിൽ ജയലളിതയുടെ ചിത്രമുണ്ട്. 3 നിറങ്ങളുള്ള കൊടിയുടെ മധ്യത്തായാണ് തമിഴ് ജനതയുടെ ആരാധനാ പാത്രമായ ജയലളിതയുടെ ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മധുരയില്‍ വച്ചാണ് നിരവധി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിൽ ദിനകരൻ പുതിയ പാർട്ടിയെ പറ്റി പ്രഖ്യാപിച്ചത്. അണ്ണാ ഡി.എം.കെയില്‍ നിന്നുള്ള എം.എല്‍.എമാര്‍ പുതിയ പാർട്ടിയിൽ ചേരുമെന്ന പ്രതീക്ഷയിലാണ് ദിനകരൻ.

dinakaran-new party-amma-makkal-munetra-kazhagam-

ശശികലയും ദിനകരനും ഉള്‍പ്പെട്ട മന്നാര്‍ഗുഡി കുടുംബത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ. പന്നീര്‍സെല്‍വം ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. അടുത്തിടെ കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെയാണ് ദിനകരനും പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.

ഇപ്പോഴത്തെ നേതൃത്വത്തില്‍ നിന്ന് അണ്ണാ ഡിഎംകെയെ മോചിപ്പിക്കാന്‍ തമിഴ്‌നാട്ടിൽ രജിസ്റ്റര്‍ ചെയ്ത പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമെന്നും രാജ്യദ്രോഹികളുടെ പിടിയില്‍നിന്ന് അണ്ണാ ഡി.എം.കെയെ രക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും വി.കെ. ശശികലയുടെ ബന്ധു കൂടിയായ ദിനകരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

പ്രമുഖ നടന്മാരായ കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയും രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന് നീക്കങ്ങള്‍ ഉൗര്‍ജ്ജിതമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്നാര്‍ഗുഡി കുടുംബം പുതിയ പാർട്ടിയുമായി രാഷ്ട്രീയ രംഗത്ത് നിലയുറപ്പിക്കാനൊരുകുന്നത്.

എഐഎഡിഎംകെയില്‍ നിന്ന് പുറത്തായതിനുശേഷം ദിനകരൻ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിൽ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kochi Tuskers , BCCI, fine, Supreme court, order, 550 crore rupees, cricket,

കൊച്ചി ടസ്കേഴ്സിന് ബിസിസിഐ 550 കോടി രൂപ നല്‍കണം: സുപ്രീംകോടതി