കനത്ത ചൂട് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി 

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ     അതോറിറ്റി പൊതുജനങ്ങൾക്കായി സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ തുടങ്ങി പുറംജോലികളിൽ ഏൽപ്പെടുന്ന എല്ലാവരും സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് (മാർച്ച് 26) ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും മൂന്നു മുതൽ നാലു ഡിഗ്രി വരെയും മാർച്ച് 27നും 28നും രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെയും ഉയരാൻ സാധ്യതയുള്ളതായി പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്  ജില്ലകളിൽ മാർച്ച് 28 വരെയുള്ള ദിവസങ്ങളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2  മുതൽ 3  ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. ഇതു മുൻനിർത്തിയാണ് സൂര്യാഘാത സാധ്യത ഒഴിവാക്കാൻ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കു ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. 

പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണെന്ന് നിർദേശത്തിൽ പറയുന്നു. അവധിക്കാലത്ത് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയം കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്ന തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദേശം കർശനമായി പാലിക്കണം.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്. 

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട്  വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ പൊതുജനങ്ങൾ സഹായിക്കണം. 

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപെട്ടിരിക്കുന്നവരും മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മോദി ചിത്രം : റിലീസ് തടയണമെന്ന് കോൺഗ്രസ് 

നാഗരികതയുടെ ദോഷങ്ങളെ ചൂണ്ടിക്കാട്ടി അരുണ്‍ കുമാര്‍  ബിനാലെയില്‍