വനിതാ കമ്മീഷന്‍ പിരിച്ചുവിടണം: എം എം ഹസന്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എംഎല്‍എയ്‌ക്കെതിരേ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍, സംസ്ഥാന വനിതാ കമ്മീഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍.

സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ എംഎല്‍എയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മീഷനും ഉരുക്കുകോട്ടപോലെ സംരക്ഷണം തീര്‍ക്കുന്ന വിചിത്രമായ കാഴ്ചയാണു കാണുന്നത്.

സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത ഈ കമ്മീഷനെ ഉടനടി പിരിച്ചുവിടണമെന്നു ഹസന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന വനിതാ കമ്മീഷന്‍ എത്രയോ പേര്‍ക്കെതിരേ സ്വമേധയാ കേസെടുത്തു.

സ്ത്രീകള്‍ക്കെതിരേ പരാമര്‍ശം നടത്തിയതിനുപോലും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ ലൈംഗിക ആരോപണ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ വനിതാ കമ്മീഷന്‍ തയാറായില്ല. മനുഷ്യനായാല്‍ തെറ്റു പറ്റുമെന്നു പറയാനല്ല വനിതാ കമ്മീഷനെ വച്ചിരിക്കുന്നതെന്നു ഹസന്‍ പറഞ്ഞു.

സ്ത്രീത്വത്തിനുനേരേ നീളുന്ന കരങ്ങള്‍ ഏതു പ്രബലന്റേതാണെങ്കിലും പിടിച്ചുകെട്ടി നിയമത്തിനു മുന്നില്‍ എത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷവാങ്ങിക്കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്.

അതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോയെന്ന് അറിയാന്‍ കേരളം കാത്തിരിക്കുന്നു. സിപിഎമ്മിനു ലഭിച്ച പരാതി പോലീസിനു കൈമാറി പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അതിന് ഇനിയും അമാന്തിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവരുമെന്നു ഹസന്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പരാതിക്കാരിയെ സഹായിക്കേണ്ട ഉത്തരവാദിത്തമാണ് പാർട്ടിയ്ക്കുള്ളത്

പ്രളയ ദുരന്തം: ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ ജില്ലകളിലേക്കയച്ചു