Disneyland , adults, beer, California, parents, Ballas Point, children, theme park,  brewery ,beer brand , traditional Ballas Point ,ales , Marty Birkel, president of Ballas Point,Magic Kingdom, alcohol, ban, lifted,
in ,

മുതിർന്നവരെ ആകർഷിക്കുവാൻ ഡിസ്‌നി ലാൻഡിൽ ബിയർ പാർലറും!

കാലിഫോർണിയ: ഡിസ്നി ലാൻഡ് ( Disneyland ) എന്ന് കേൾക്കുമ്പോൾ കുഞ്ഞു മുഖങ്ങളിൽ വിരിയുന്ന സന്തോഷം ഒന്ന് വേറെ തന്നെ. മിക്കിയും കൂട്ടുകാരുമുള്ള ഡിസ്നി ലാൻഡ് എന്ന തീം പാർക്ക് കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വർഗ്ഗമാണ്. എന്നാൽ മുതിർന്നവരുടെ കാര്യത്തിൽ അത് അങ്ങനെയല്ലെന്നു വേണം കരുതാൻ.

കുഞ്ഞുങ്ങളുടെ ലോകത്ത് അവരോടൊപ്പം കൂടാമെന്നല്ലാതെ മുതിർന്നവർക്കായി ഒരു ലോകം ഇവിടെ ഇതുവരെ ഇല്ലായിരുന്നു. എന്നാൽ ഇനി മുതൽ ഡിസ്നി ലാൻഡ് എന്ന് കേട്ടാൽ മുതിർന്നവർക്കും സന്തോഷിക്കാൻ വകയുണ്ട്. കാരണം എന്തെന്നല്ലേ, മുതിർന്നവരെയും സന്തോഷിപ്പിക്കാനുള്ള ചില പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തിയിരിക്കുകയാണ് തീം പാർക്ക്.

കാലിഫോർണിയയിലുള്ള ഡിസ്നി ലാൻഡിൽ 7,300 ചതുരശ്ര അടിയിലാണ് ബിയർ പാർലർ ആരംഭിക്കുന്നത്. 2018-ന്റെ അവസാനത്തോടുകൂടി ആരംഭിക്കുന്ന ബിയർ പാർളറിനോടൊപ്പം നല്ല ഒരു റെസ്റ്റോറന്റും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇനി ഡിസ്നി ലാൻഡിൽ എത്തുന്നവർക്ക് വളരെ രുചികരമായ ഭക്ഷണത്തിനൊപ്പം ബിയറും ആസ്വദിക്കാം.

പ്രശസ്തമായ ബാലസ് പോയിന്റിന്റെ ബിയറാണ് ഡിസ്നി ലാൻഡിൽ ലഭിക്കുക. ഡിസ്നി ലാൻഡിനെപ്പോലുള്ള ഒരു പ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിക്കാനും ഇവിടെ ബിയർ പാർലർ തുടങ്ങാൻ സാധിച്ചതും അഭിമാനാർഹമായി കരുതുന്നുവെന്ന് ബാലസ് പോയിൻറിന്റെ പ്രസിഡന്റ് മാർട്ടി ബിർക്കൽ അറിയിച്ചു.

ഡിസ്നിയിൽ തങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന അതിമനോഹരമായ അന്തരീക്ഷം, കാലാവസ്ഥയ്ക്ക് അനുസൃതമായ ഭക്ഷണരീതികൾ, നല്ലയിനം ബിയറുകൾ തുടങ്ങിയവ ഇവിടെ എത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുമെന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ബിയർ പാർലർ വരുന്നതോടെ ഡിസ്നി പാർക്കിന് വലിയ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തൽ. കാരണം വാൾട്ട് ഡിസ്നിയുടെ ചരിത്രത്തിൽ വാൾട്ട് ഡിസ്നിയുടെ ആരാധകർ മദ്യവിരോധികളാണ്. എന്നാൽ ആ കഥയ്ക്കാണ് ഇപ്പോൾ മാറ്റം സംഭവിയ്ക്കാൻ പോകുന്നത്. എന്തായാലും 2016 -ൽ ‘മാജിക് കിങ്ഡം’ ആദ്യമായി മദ്യനിരോധനം എടുത്തു മാറ്റിയിരുന്നു.

ഫ്ലോറിഡയിലെ തീം പാർക്ക് ഇപ്പോൾ അവരുടെ നഷ്ടപ്പെട്ട സുവർണ്ണ സമയങ്ങൾ തിരിച്ചു പിടിക്കാനുള്ള തിരക്കിലാണ്. കഴിഞ്ഞ വേനൽകാലം മുതൽ അവിടെ എത്തുന്ന അതിഥികൾക്ക് വൈൻ നൽകിത്തുടങ്ങിയിട്ടുണ്ട്. അതോടെ പാർക്കിൽ മുതിർന്ന അതിഥികളുടെ വരവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.

മുതിർന്നവർക്കായി പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ഉല്ലാസത്തിനെത്തുന്ന കുഞ്ഞുങ്ങൾക്കൊപ്പം ഇനി മുതിർന്നവർക്കും ഡിസ്നി വേൾഡ് കൂടുതൽ പ്രിയങ്കരമാകുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ.

Disneyland, adults, beer, California, parents, Ballas Point, children, theme park,  brewery ,beer brand , traditional Ballas Point ,ales , Marty Birkel, president of Ballas Point,Magic Kingdom, alcohol, ban, lifted,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

mosquitoes ,swat,research, averse , study,odor ,associate, DEET, people ,finds ,act of swatting,science,published, Current Biology, reveals,associate,particular odor , unpleasant mechanical shock , encounter,Jeffrey Riffell , University of Washington, Seattle,Aedes aegypti, dengue fever, chikungunya, Zika,  yellow fever viruses,

പ്രശ്നക്കാരായ കൊതുകുകളെ സംബന്ധിച്ച് കൗതുക വാർത്ത

Attukal Pongala, medical college , hospital , registration, food, supply,Food Safety Department, devotees, voluntary organisations, traders, residents associations, labour unions, temporary traders, licence, pilgrims, green protocol, sound, control, steel glass, water supply,

ആറ്റുകാല്‍ പൊങ്കാല: ഫെബ്രുവരി ഒന്ന് മുതല്‍ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍