Movie prime

അയോഗ്യരാക്കപ്പെട്ട 16 എം എൽ എ മാരും ബി ജെ പി യിൽ ചേർന്നു

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 16 എം എൽ എ മാരും ബി ജെ പി യിൽ. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്നാണ് മുൻപ് കോൺഗ്രസിലും ജനതാ ദളിലും ഉണ്ടായിരുന്ന എം എൽ എ മാർ ബി ജെ പി യിൽ ചേർന്നത്. കോൺഗ്രസിൽ ഉണ്ടായിരുന്ന റോഷൻ ബെയ്ഗ് മാത്രമാണ് ബി ജെ പി യിൽ ചേരാതെയുള്ളത്. മുഖ്യമന്ത്രി യെദ്യൂരപ്പ, സംസ്ഥാന ബി ജെ പി അധ്യക്ഷൻ നളിൻ കുമാർ കടീൽ, കർണാടകത്തിന്റെ ചുമതലയുള്ള ബി ജെ പി ദേശീയ More
 
അയോഗ്യരാക്കപ്പെട്ട 16 എം എൽ എ മാരും ബി ജെ പി യിൽ ചേർന്നു

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 16 എം എൽ എ മാരും ബി ജെ പി യിൽ. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്നാണ് മുൻപ് കോൺഗ്രസിലും ജനതാ ദളിലും ഉണ്ടായിരുന്ന എം എൽ എ മാർ ബി ജെ പി യിൽ ചേർന്നത്. കോൺഗ്രസിൽ ഉണ്ടായിരുന്ന റോഷൻ ബെയ്‌ഗ്‌ മാത്രമാണ് ബി ജെ പി യിൽ ചേരാതെയുള്ളത്.

മുഖ്യമന്ത്രി യെദ്യൂരപ്പ, സംസ്ഥാന ബി ജെ പി അധ്യക്ഷൻ നളിൻ കുമാർ കടീൽ, കർണാടകത്തിന്റെ ചുമതലയുള്ള ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി പി മുരളീധർ റാവു എന്നിവരുടെ സാന്നിധ്യത്തിലാണ് അയോഗ്യരാക്കപ്പെട്ട എം എൽ എ മാർ ഭരണകക്ഷിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്.

മുപ്പതിനായിരത്തോളം പേരെ വഞ്ചിച്ച 5000 കോടി രൂപയുടെ ഐ എം എ പോൺസി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട റോഷൻ ബെയ്‌ഗ്‌ പാർട്ടിയിൽ ചേരുന്നതിനോട് ബി ജെ പി ക്കുള്ളിൽ ശക്തമായ എതിർപ്പുകൾ ഉണ്ടായ സാഹചര്യത്തിലാണ് ബെയ്‌ഗിന്റെ പാർട്ടി പ്രവേശനം അനിശ്ചിതത്വത്തിൽ നിൽക്കുന്നത്.

അയോഗ്യരാക്കപ്പെട്ട എം എൽ എ മാർ പ്രതിനിധാനം ചെയ്യുന്ന പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 5 നു നടക്കും. അയോഗ്യരാക്കപ്പെട്ട എം എൽ എ മാരിൽ ഭൂരിഭാഗം പേർക്കും ബി ജെ പി ടിക്കറ്റ് നൽകും എന്നാണ് കരുതുന്നത്. സംസ്ഥാന ഭരണം നിലനിർത്താൻ ബി ജെ പി ക്ക് ചുരുങ്ങിയത് ആറു മണ്ഡലങ്ങളിലെങ്കിലും വിജയിക്കണം. പതിനഞ്ചിടത്ത് കോൺഗ്രസ്സും മൂന്നിടത്ത് ജെ ഡി എസുമാണ് കഴിഞ്ഞ തവണ വിജയിച്ചത്.

കൂറുമാറിയ എം എൽ എ മാരെ അയോഗ്യരാക്കിയ മുൻ സ്പീക്കർ കെ ആർ രമേഷ് കുമാറിന്റെ നടപടി സുപ്രീം കോടതി ശരിവെച്ചത് ബുധനാഴ്ചയാണ്. കോടതിവിധി വന്നയുടൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം ബി ജെ പി ക്കും അയോഗ്യരാക്കപ്പെട്ട എം എൽ എ മാർക്കും എതിരെ രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തെ കുതിരക്കച്ചവടം ചെയ്യാൻ ശ്രമിച്ച ബി ജെ പി യുടെ നടപടി അവർ നേരിടുന്ന ധാർമികമായ അധഃപതനത്തിന്റെ ലക്ഷണമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ യെദ്യൂരപ്പ സർക്കാർ രാജിവെക്കണം എന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.