in ,

ഡിഎല്‍എഫ് ഫ്ലാറ്റ്; കേന്ദ്രം നിലപാട് അറിയിക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: ചെലവന്നൂരിലെ വിവാദ ഡിഎല്‍എഫ് ഫ്ലാറ്റ് (DLF flat) പൊളിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി (SC) ചൊവാഴ്ച്ച വ്യക്തമാക്കി. വിഷയത്തിൽ ഒരാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

ഫ്ലാറ്റ് സമുച്ചയം പൊളിച്ച്‌ നീക്കണമെന്ന സംസ്ഥാന തീരപരിപാലന അതോറിറ്റിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കേസില്‍ കക്ഷിയായ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് കോടതി അറിയിച്ചത്. നേരത്തെ ഹൈക്കോടതിയില്‍ ഡിഎല്‍എഫിന് അനുകൂലമായി കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരുന്നു.

ഫ്ലാറ്റ് നിര്‍മ്മാണത്തിലെ നിയമ ലംഘനം കണ്ടെത്തിയെങ്കിലും പൊതുജനങ്ങളുടെ ബുദ്ധിമുട്ടും കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും കണക്കിലെടുത്ത് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കേണ്ടെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് തീരദേശപരിപാലന അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന അതോറിറ്റിയുടെ ഹര്‍ജിയില്‍ ഇന്ന് അന്തിമ വാദം ആരംഭിച്ചിരിക്കുകയാണ്. തീരപരിപാലന നിയമം ലംഘിച്ചാണ് ഫ്ലാറ്റ് നിര്‍മ്മിച്ചതെന്ന് സിഎജി നേരത്തെ കണ്ടെത്തിയിരുന്നു.

1991-ലെ തീരദേശപരിപാലനചട്ടം പ്രകാരം അഞ്ച് കോടിക്ക് മുകളിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. എന്നാല്‍ ഡിഎല്‍എഫ് പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി നേടിയിട്ടില്ല. 1996-നും 2013-നും ഇടയില്‍ രണ്ട്ഘട്ടങ്ങളിലായി ഡിഎല്‍എഫ് കായല്‍ നികത്തി.

2005-06-ലും 2009-2011-ലുമായി 130 മീറ്ററോളം കായൽ പ്രേദേശം ഡിഎല്‍എഫ് കമ്പനി നികത്തിയിരുന്നു. 2005-ല്‍ 358 മീറ്റര്‍ ആയിരുന്ന കായലിന്റെ വീതി 2013-ലെ ഗൂഗിള്‍മാപ്പിൽ 223 മീറ്റര്‍ ആയി കുറഞ്ഞതായി കണ്ടെത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Morocco, mosque, solar panels, power, village,

ആരാധനാലയങ്ങൾക്കു മാതൃകയായി ഇതാ ഒരു മൊറോക്കോ പള്ളി

രാജീവ് വധക്കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പരാതി