in , ,

ഡിഎല്‍എഫ് ഫ്ലാറ്റ് പൊളിക്കേണ്ട; ഒരു കോടി രൂപ പിഴ: സുപ്രീം കോടതി

കൊച്ചി: തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മ്മിച്ച ചിലവന്നൂരിലെ ഡിഎല്‍എഫ് ഫ്ലാറ്റ് ( DLF Flat ) സമുച്ചയം പൊളിച്ചു നീക്കേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിവാദ ഡിഎല്‍എഫ് ഫ്ലാറ്റ് പൊളിക്കണമെന്ന സംസ്ഥാന തീര പരിപാലന അതോറിറ്റിയുടെ ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞു.

എന്നാൽ ഡിഎല്‍എഫ് കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. പരിസ്ഥിതി വകുപ്പിനാണ് കമ്പനി പിഴ നല്‍കേണ്ടത്.

ഡിഎല്‍എഫ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കേണ്ടതില്ലെന്നും എന്നാൽ കമ്പനി നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനാല്‍ ഒരു കോടി രൂപ പിഴ നല്‍കണമെന്നും ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും പൊതുജനങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഫ്ളാറ്റ് പൊളിച്ചുനീക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചത്. എന്നാൽ നിയമം ലംഘിച്ചാണ് ഫ്ളാറ്റ് നിര്‍മ്മിച്ചതെന്ന സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണങ്ങള്‍ ഡിവിഷന്‍ ബഞ്ച് ശരിവച്ചു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയും തീരദേശ പരിപാലന നിയമം ലംഘിച്ചുമാണ് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ചതെന്നും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രീം കോടതിയില്‍ നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

കൂടാതെ ചിലവന്നൂര്‍ കായല്‍ കൈയേറി ഡിഎല്‍എഫ് നിര്‍മ്മിച്ച വന്‍കിട ഫ്ളാറ്റ് സമുച്ചയം പരിസ്ഥിതിക്ക് ദോഷമില്ലാതെ പൊളിച്ചു നീക്കാമെന്നും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IHRD, VA Arun Kumar, acquitted, IHRD appointment case, Thiruvananthapuram special court, VS Achuthanandan, case, Assistant Director, vigilance, appintment, promotion, probe committee, report, vigilance court, 

ഐഎച്ച്‌ആര്‍ഡി നിയമനക്കേസ്: വിഎസിന്റെ മകൻ കുറ്റവിമുക്തന്‍