കേരളത്തിന് ഡി. എം. കെയുടെ ‘രണ്ടു ലോഡ്’ സ്‌നേഹം

തിരുവനന്തപുരം: പ്രളയ ദുരിതമനുഭവിക്കുന്ന കേരളീയർക്ക് തമിഴ്‌നാട്ടിൽ നിന്ന് ഡി. എം. കെയുടെ രണ്ടു ലോറി സ്‌നേഹം.

അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയുടേയും മകൻ സ്റ്റാലിന്റേയും ചിത്രങ്ങൾ ആലേഖനം ചെയ്ത രണ്ടു ലോറികൾ നിറയെ അവശ്യസാധനങ്ങൾ  പുതുക്കോട്ടയിൽനിന്നു തിരുവനന്തപുരം നിശാഗന്ധിയിലെത്തി. ഡി.എം.കെ. നേതാവും എം.എൽ.എയുമായ രഘുപതിയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ വലിയ ഹർഷാരവത്തോടെയാണു നിശാഗന്ധി വരവേറ്റത്.

അരി, പലവ്യഞ്ജനങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വിവിധ അളവുകളിലുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ, ശുചീകരണ ഉത്പന്നങ്ങൾ തുടങ്ങിയവയാണ് സംഘം എത്തിച്ചത്. കേരളത്തിനുണ്ടായ അതീവ ദുഃഖത്തിൽ ഡി.എം.കെ. പ്രസ്ഥാനം പങ്കുചേരുന്നെന്നും എല്ലാ സ്‌നേഹവും കരുണയും മലയാളികളെ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചാർജ് ഓഫിസർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിൽ തമിഴ്‌നാട് സംഘത്തെ ആദരിച്ചാണ് യാത്രയാക്കിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തിരുവനന്തപുരത്തുനിന്ന് ഇതുവരെ അയച്ചത് 471 ലോഡ് അവശ്യ വസ്തുക്കൾ

രക്ഷാപ്രവർത്തകരായവരെ തിരുവനന്തപുരം കോർപ്പറേഷൻ ആദരിക്കുന്നു