Movie prime

തൃണമൂലോ ബി ജെ പി യോ ആരുമാവട്ടെ, പ്രതിമ തകർത്തവർക്ക് വിദ്യാസാഗറിനെ അറിയുമോ?

ചൊവ്വാഴ്ച വൈകുന്നേരം കൊൽക്കത്തയിൽ അമിത് ഷായുടെ റാലി കടന്നുപോയപ്പോൾ വിദ്യാസാഗർ കോളെജിന് സമീപത്തുവെച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബി ജെ പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നു. രൂക്ഷമായ കല്ലേറും കയ്യേറ്റവും അരങ്ങേറി. സാമൂഹ്യ വിരുദ്ധരിൽ ചിലർ കോളജിനകത്ത് പ്രവേശിക്കുകയും അവിടെയുണ്ടായിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ അർദ്ധകായ പ്രതിമ തകർക്കുകയും ചെയ്തു. പ്രതിമ തകർത്തതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇരുപക്ഷവും അവകാശപ്പെടുന്നത്. തൃണമൂലുകാർ ബി ജെ പി പ്രവർത്തകർക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ മറിച്ചാണ് ബി ജെ More
 
തൃണമൂലോ ബി ജെ പി യോ ആരുമാവട്ടെ, പ്രതിമ തകർത്തവർക്ക് വിദ്യാസാഗറിനെ അറിയുമോ?

ചൊവ്വാഴ്ച വൈകുന്നേരം കൊൽക്കത്തയിൽ അമിത് ഷായുടെ റാലി കടന്നുപോയപ്പോൾ വിദ്യാസാഗർ കോളെജിന് സമീപത്തുവെച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബി ജെ പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നു. രൂക്ഷമായ കല്ലേറും കയ്യേറ്റവും അരങ്ങേറി. സാമൂഹ്യ വിരുദ്ധരിൽ ചിലർ കോളജിനകത്ത് പ്രവേശിക്കുകയും അവിടെയുണ്ടായിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ അർദ്ധകായ പ്രതിമ തകർക്കുകയും ചെയ്തു.

പ്രതിമ തകർത്തതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇരുപക്ഷവും അവകാശപ്പെടുന്നത്. തൃണമൂലുകാർ ബി ജെ പി പ്രവർത്തകർക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ മറിച്ചാണ് ബി ജെ പിയുടെ ആരോപണം.

തൃണമൂലോ ബി ജെ പി യോ ആരുമാവട്ടെ, പ്രതിമ തകർത്തവർക്ക് വിദ്യാസാഗറിനെ അറിയുമോ?

 

ആരായിരുന്നു ഈശ്വര ചന്ദ്ര വിദ്യാസാഗർ? 1820 സെപ്റ്റംബർ 26 ന് കൊൽക്കത്തയിലെ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിലാണ് ഈശ്വര ചന്ദ്രയുടെ ജനനം. കുട്ടിക്കാലം മുതലേ പഠനത്തിൽ അതീവ മിടുക്കനായിരുന്നു. സംസ്കൃതത്തിലായിരുന്നു കൂടുതൽ താല്പര്യം പ്രകടമാക്കിയത്. കുടുംബത്തിന്റെ പിന്നാക്കാവസ്ഥ മൂലം നന്നേ ബുദ്ധിമുട്ടിയായിരുന്നു പഠനകാലം ചിലവഴിച്ചത്. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്നാണ് പഠിച്ചത്. സംസ്കൃത കോളെജിൽ ചേർന്ന വിദ്യാസാഗർ വേദാന്തം, വ്യാകരണം, സാഹിത്യം, സ്മൃതി, മൂല്യം എന്നിവയിൽ അഗാധമായ പരിജ്ഞാനം നേടി. 1893 ൽ നടന്ന ഒരു സംസ്കൃത ഭാഷാ പരിജ്ഞാന പരീക്ഷയിൽ വിജയിച്ചതിന്റെ തുടർന്നാണ് ‘ വിദ്യാസാഗർ ‘ ബഹുമതി അദ്ദേഹത്തിന് കൈവരുന്നത്. അറിവിന്റെ സമുദ്രം എന്നാണ് വിദ്യാസാഗർ എന്ന വാക്കിന്റെ അർഥം.

എഴുത്തുകാരനായും ദാർശനികനായും ഉന്നത മൂല്യങ്ങൾ മുറുകെപ്പിടിച്ച മാനവികവാദിയായും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. ബ്രിറ്റീഷ് ഭരണകാലത്ത് ഇന്ത്യയുടനീളം അദ്ദേഹത്തിന്റെ യശസ്സ് വ്യാപിക്കാൻ തുടങ്ങി. ബംഗാളി ഭാഷയ്ക്കും വിദ്യാഭ്യാസ മേഖലക്കും വലിയ സംഭാവനകളാണ് അദ്ദേഹം നൽകിയത്. ‘ ബോർണോ പൊരിച്ചോയ്‌ ‘ അഥവാ ‘ അക്ഷരങ്ങൾക്ക് ഒരു ആമുഖം ‘ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഇന്നും ഭാഷാപഠനത്തിന് ഉപയോഗിക്കപ്പെടുന്നു.

സ്ത്രീ വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകളുടെ പേരിലാണ് വിദ്യാസാഗർ എക്കാലവും ഓർമിക്കപ്പെടുന്നത്. പെൺകുട്ടികളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രാംഗോപാൽ ഘോഷ്, മദൻ മോഹൻ തർക്കലങ്കാർ എന്നിവർക്കൊപ്പം ചേർന്ന് അക്കാലത്ത് അദ്ദേഹം നിരവധി സ്‌കൂളുകൾ ആരംഭിച്ചിട്ടുണ്ട്. 1856 ലെ വിധവാ പുനർവിവാഹ നിയമം നടപ്പിലാവുന്നത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്.

1891 ജൂലൈ 29 ന് കൊൽക്കത്തയിൽവെച്ചാണ് ഈശ്വര ചന്ദ്രവിദ്യാസാഗർ അന്തരിക്കുന്നത്. മരണശേഷം മഹാകവി രവീന്ദ്രനാഥ ടാഗോർ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, ” നാൽപതു ദശലക്ഷം ബംഗാളികളെ സൃഷ്ടിക്കുന്നതിനിടയിൽ ഇങ്ങനെയൊരു മനുഷ്യനെ ദൈവം എങ്ങിനെ സൃഷ്ടിച്ചു എന്ന് അത്ഭുതം തോന്നുന്നു ”

കടപ്പാട്: ഏഷ്യൻ ഏജ്