Movie prime

ആറുമാസം കൊണ്ട് 5 ദശലക്ഷം പ്രേക്ഷകരെ സ്വന്തമാക്കി ഡോക്സ്ആപ്പ് ടി വി

തിരുവനന്തപുരം: ഓൺലൈൻ ഡോക്ടർ കൺസൾട്ടൻസി സേവനദാതാക്കളായ ഡോക്സ്ആപ്പിന്റെ യു ട്യൂബ് ചാനലായ ഡോക്സാപ്പ് ടി വിക്ക് വൻപ്രചാരം. 2019 ജൂലൈയിൽ തുടക്കമിട്ട ഡോക്സാപ്പ് ടി വി ചാനലിന്റെ പ്രേക്ഷകരുടെ എണ്ണം ആറുമാസം കൊണ്ട് അഞ്ചു ദശലക്ഷം കടന്നു. വിവിധതരം അസുഖങ്ങളെയും ചികിത്സാ രീതികളെയും സംബന്ധിച്ച ആധികാരിക വിവരങ്ങൾ നേരിട്ട് എത്തിക്കാനും അതുവഴി സ്വയം ചികിത്സയുടെ അപകടങ്ങളിൽനിന്ന് രോഗികളെ അകറ്റിനിർത്താനുമുള്ള സംരംഭത്തിന് വലിയ പ്രചാരമാണ് കൈവന്നിരിക്കുന്നത്. പ്രേക്ഷകരുടെ എണ്ണം അഞ്ചു ദശലക്ഷം കവിഞ്ഞതിനുപുറമെ ആയിരത്തിലേറെ മണിക്കൂറുകളുടെ പ്രക്ഷേപണവും ഇതിനോടകം More
 
ആറുമാസം കൊണ്ട് 5 ദശലക്ഷം പ്രേക്ഷകരെ സ്വന്തമാക്കി ഡോക്സ്ആപ്പ് ടി വി

തിരുവനന്തപുരം: ഓൺലൈൻ ഡോക്ടർ കൺസൾട്ടൻസി സേവനദാതാക്കളായ ഡോക്സ്ആപ്പിന്റെ യു ട്യൂബ് ചാനലായ ഡോക്‌സാപ്പ് ടി വിക്ക് വൻപ്രചാരം. 2019 ജൂലൈയിൽ തുടക്കമിട്ട ഡോക്‌സാപ്പ് ടി വി ചാനലിന്റെ പ്രേക്ഷകരുടെ എണ്ണം ആറുമാസം കൊണ്ട് അഞ്ചു ദശലക്ഷം കടന്നു. വിവിധതരം അസുഖങ്ങളെയും ചികിത്സാ രീതികളെയും സംബന്ധിച്ച ആധികാരിക വിവരങ്ങൾ നേരിട്ട് എത്തിക്കാനും അതുവഴി സ്വയം ചികിത്സയുടെ അപകടങ്ങളിൽനിന്ന് രോഗികളെ അകറ്റിനിർത്താനുമുള്ള സംരംഭത്തിന് വലിയ പ്രചാരമാണ് കൈവന്നിരിക്കുന്നത്.
പ്രേക്ഷകരുടെ എണ്ണം അഞ്ചു ദശലക്ഷം കവിഞ്ഞതിനുപുറമെ ആയിരത്തിലേറെ മണിക്കൂറുകളുടെ പ്രക്ഷേപണവും ഇതിനോടകം നടന്നിട്ടുണ്ട്.

പ്രതിമാസം 100 കൺസൾട്ടേഷനിലാണ് തുടങ്ങിയതെങ്കിൽ നിലവിൽ അത് രണ്ടു ലക്ഷം കവിഞ്ഞിരിക്കുന്നു. അയ്യായിരത്തിലേറെ വിദഗ്‌ധ ഡോക്ടർമാരുടെ മികവുറ്റ സേവനമാണ് രോഗികൾക്ക് വീട്ടിലിരുന്നു തന്നെ ലഭ്യമാകുന്നത്. ജനറൽ മെഡിസിൻ, സെക്സോളജി, സ്കിൻകെയർ, വെയ്റ്റ് മാനേജ്മെന്റ്, ഹെയർ കെയർ, ഗൈനക്കോളജി, സൈക്കോളജി തുടങ്ങി വിവിധ ചികിത്സാ ശാഖകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അതത് മേഖലയിൽ നിന്നുള്ള വിദഗ്ധരാണ് മറുപടി നൽകുന്നത്.

ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷകളിലും ലഭ്യമായ വീഡിയോകളുടെ ദൈർഘ്യം ഒരു മിനിറ്റാണ്. വിവിധ തരം അസുഖങ്ങളെയും അവയ്ക്കുള്ള ചികിത്സാ സംവിധാനങ്ങളെയും സംബന്ധിച്ച് സാധാരണക്കാരായ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോക്സ്ആപ്പ് സഹസ്ഥാപകനും സി ഇ ഒ യുമായ സതീഷ്‌ കണ്ണൻ അഭിപ്രായപ്പെട്ടു.

ചാറ്റ്, വോയ്‌സ് കോൾ, വീഡിയോ കോൾ എന്നിവയിലൂടെ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ഇടതടവില്ലാത്ത ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ സേവനങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്പാണ് ഡോക്സ്ആപ്പ്. സതീഷ് കണ്ണൻ, ഇൻപശേഖർ ദീനദയാലൻ എന്നീ രണ്ട് ഐ ഐ ടി ബിരുദധാരികളാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ സ്ഥാപകർ.