in ,

സങ്കര വൈദ്യത്തിന് എതിരെ ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ജനങ്ങൾക്ക് വ്യാജ ഡോക്ടർമാറെ നൽകി ആരോഗ്യ രംഗത്തെ തകര്‍ക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സങ്കര വൈദ്യത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഡോക്ടര്‍മാരുടെ ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാന വ്യാപകമായി ഈ മാസം 20 തിന് സങ്കര വൈദ്യ വിരുദ്ധ ദിനം ആചരിക്കും, തുടര്‍ന്ന് 25 ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സെക്രട്ടറിയേറ്റ് ഉപരോധിക്കും. എന്നിട്ടും സര്‍ക്കാര്‍ വിവാദ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കും.

സംസ്ഥാനത്ത് ഇതിന് മുന്‍പ് പല പ്രാവശ്യവും സങ്കര വൈദ്യം നടപ്പിലാക്കാവന്‍ ശ്രമിച്ചപ്പോഴൊക്കെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചും, സമരം നടത്തിയും  അനുകൂല ഉത്തരവുകള്‍ നേടിയിരുന്നു. എന്നാല്‍ ഈ ഉത്തരവുകളൊക്കെ ലംഘിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനെമെടുത്തതെന്ന് യോഗം വിലയിരുത്തി. വിവാദ ഉത്തരവ് വന്നപ്പോള്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കണ്ട് മന്ത്രിയുമായി ചര്‍ച്ച നടത്തുന്നത് വരെ ഉത്തരവ് നടപ്പിലാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും മന്ത്രി വിദേശത്തായിരിക്കെ ആരോഗ്യ സെക്രട്ടറി ധൃതി പിടിച്ച് ഉത്തരവ് നടപ്പിലാക്കുകയായിരുന്നു. വിവാദമായ ഈ ഉത്തരവ് നടപ്പിലാക്കിയാല്‍ ഇതുമായി സഹകരിക്കുന്ന ഡോക്ടര്‍മാരുടെ തന്നെ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

നിലവില്‍ ഇതിനെതിരെ ഹൈക്കോടതി ഉത്തരവുണ്ട്. കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ , പാരാമെഡിക്കല്‍ കൗണ്‍സില്‍  തുടങ്ങിയവയും ഇതിനെതിരാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡം മറികടന്ന് ഇവര്‍ക്ക് പരിശീലനമോ, നിരീക്ഷണമോ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ആ ഡോക്ടറിന്റെ അംഗീകാരം നഷ്ടപ്പെടും, ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പോലും പരിഗണിക്കാതെ ആരോഗ്യ സെക്രട്ടറി വിവാദ ഉത്തരവ് പുറത്തിറക്കിയതെന്നും യോഗം വിലയിരുത്തി.

ഇത് കൂടാതെ പ്രസവ മുറികളില്‍ പോലും ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് നിരീക്ഷണത്തിനുള്ള അനുവാദം നല്‍കണമെന്നുള്ള ഉത്തരവ് രോഗികളുടെ മനുഷ്യാവകാശം ലംഘിക്കുന്നതാണ്. പ്രസവ ശസ്ത്രക്രിയയില്‍ നിരീക്ഷണത്തിന് സൗകര്യം ചെയ്തു കൊടുക്കുന്നത് രോഗിയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്.ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന ഏകകണ്ഠമായി തന്നെ യോഗത്തെ അറിയിച്ചു. കേവലം രണ്ട് ദിവസവും മൂന്ന് ദിവസവുമൊക്കെ ഇവര്‍ക്ക് നിരീക്ഷണം നടത്താനുള്ള സൗകര്യം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരത്തില്‍ നിരീക്ഷണം നടത്തുന്നവര്‍ക്ക് ആ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്    പിന്നീട് രോഗികളെ ചികിത്സിക്കുവാനും ഓപ്പറേഷന്‍ വരെ ചെയ്യാനും കഴിയും അത്തരം സാഹചര്യം സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകര്‍ക്കുകയേ ഉള്ളൂവെന്നും യോഗം വിലയിരുത്തി. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നവരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിയമിച്ച് പാവപ്പെട്ടവരുടെ ചികിത്സ അവതാളത്തിലാക്കാനാണ് ശ്രമമെന്നും യോഗം വിലയിരുത്തി.

സങ്കര വൈദ്യത്തിനെതിരെയുള്ള സമരം ശക്തമാക്കുന്നതിന് വേണ്ടി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍ സുള്‍ഫി, കെജിഎംഎ സംസ്ഥാന സെക്രട്ടറി ഡോ. റൗഫ് (മലപ്പുറം), സെക്രട്ടറി ഡോ ജിതേഷ്, കെ.ജി.എം.സി.റ്റി. എ സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ് ബാബു (കോഴിക്കോട് മെഡി.കോളേജ്), സെക്രട്ടറി ഡോ. നിര്‍മ്മല്‍ (തൃശ്ശൂര്‍ മെഡി. കോളേജ്), കെ.ജി.ഐ.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഹരികുമാര്‍ (ആലപ്പുഴ), സെക്രട്ടറി  ഡോ. രാധാകൃഷ്ണന്‍, പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്  ഡോ. ക്രിസ്റ്റഫര്‍ (കോട്ടയം മെഡി. കോളേജ്) സെക്രട്ടറി, ഡോ. ഗണേഷ് (തിരുവനന്തപുരം, മെഡി. കോളേജ്) ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ പ്രതിനിധികളായ ഡോ. നിധിന്‍ (തിരുവവന്തപുരം മെഡിക്കല്‍ കോളേജ് മെഡിക്കല്‍ സ്റ്റുഡന്‍സ് നെറ്റ്വര്‍ക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. ശബരി നാഥ് ആര്‍. (തിരുവനന്തപുരം മെഡി. കോളേജ്) സെക്രട്ടറി അജിത് പോള്‍ (കണ്ണൂര്‍ മെഡിക്കല്‍ കോളേജ്), കാസ്‌ക് സംസ്ഥാന ചെയര്‍മാന്‍ ഡോ. ടി സുരേഷ് കുമാര്‍, ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത് എന്‍ കുമാര്‍  എന്നിവരടങ്ങിയ സംയുക്ത സമര സമിതിയേയും തിരഞ്ഞെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

IMA Kerala, Nipah, virus, Pinarayi, letter, treatment, Nipah, virus, treatment, Dr Kafeel Khan, CM, Pinarayi, Nipah virus, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

നിപ പ്രതിരോധം: കേരളത്തിന് യു.പിയില്‍ ആദരം

രാമായണ മാസാചരണത്തിന് തുടക്കമായി