Doctors, remove, 5 kg ,iron objects ,MP man,stomach, rare surgery, Madhya Pradesh, Rewa district ,chain, 263 coins,shaving blades,Mohammed Maqsood, , Sanjay Gandhi Medical College,November 18 ,complained, pains, Dr Priyank Sharma,, x-ray,examination,
in ,

ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തത് അഞ്ച്​ കിലോ ഇരുമ്പ്!

സട്ന: മധ്യപ്രദേശിലെ (MP) സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുപ്പത്തിരണ്ടുകാരന്റെ വയറ്റിൽ നിന്നും അഞ്ച് കിലോ ഇരുമ്പ് സാധനങ്ങള്‍ ( 5 kg iron objects) ശസ്ത്രക്രിയയിലൂടെ (surgery) പുറത്തെടുത്തു.

സട്ന ജില്ലയിലെ സോഹാവാല്‍ സ്വദേശിയായ മുഹമ്മദ് മഖ്സൂദിന്റെ വയറ്റില്‍ നിന്നാണ് 263-ഒാളം നാണയങ്ങളും ഷേവിങ് ബ്ലേഡുകളും ആണികളുമടക്കം അഞ്ച് കിലോ ഇരുമ്പു സാധനങ്ങള്‍ ലഭിച്ചത്.

വയറുവേദനയെ തുടർന്ന് കഴിഞ്ഞ നവംബര്‍ 18-നാണ് മഖ്സൂദിനെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോ. പ്രിയങ്ക് ശര്‍മയടങ്ങുന്ന സംഘം മഖ്സൂദിന്റെ എക്സ്റേ അടക്കമുള്ള ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി.

തുടർന്നാണ് രോഗിയുടെ വയറു വേദനയുടെ കാരണം കണ്ടെത്തിയത്. 12-ഒാളം ഷേവിങ് ബ്ലേഡുകളും നാല് വലിയ ആണികളും ഒരു ഇരുമ്പ് മാലയും 263 നാണയങ്ങളും ഗ്ലാസിന്റെ കഷ്ണങ്ങളും മഖ്സൂദിന്റെ വയറ്റില്‍ നിന്ന് ലഭിച്ചതായി ഡോ പ്രിയങ്ക് ശര്‍മ അറിയിച്ചു.

നേരത്തെ ആറ് മാസത്തോളം സട്നയിലെ ഒരു ആശുപത്രിയില്‍ മഖ്സൂദ് ചികിത്സയിലായിരുന്നു. ആ ആശുപത്രിയിലെ ചികിത്സ ഫലിക്കാതായതോടെ മഖ്സൂദിനെ റെവായിലേക്ക് കൊണ്ടുവരികയായിരുന്നു.

മഖ്സൂദിന്റെ മാനസിക നിലയെ സംബന്ധിച്ച് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. മനോനില തെറ്റിയതിനെ തുടർന്നാകാം ഇയാൾ ഇത്രയും മാരകമായ സാധനങ്ങള്‍ വിഴുങ്ങിയതെന്നാണ് ഡോക്ടർമാരുടെ നിഗമനം.

ഏതായാലും ശസ്ത്രക്രിയയെ തുടർന്ന് ഇപ്പോൾ മഖ്സൂദിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എങ്കിലും കുറച്ചുനാൾ കൂടി ഇയാൾ മികച്ച ഡോക്ടര്‍മാരുടെ നിരീക്ഷണത്തിൽ കഴിയുമെന്ന് അവർ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Miss South Africa ,Demi-Leigh Nel-Peters ,crowned, Miss Universe 2017, Nel-Peters ,beat out, first runner-up, Miss Colombia ,Laura González, second runner-up ,Miss Jamaica Davina Bennett, crown ,Sunday ,night, Las Vegas, Nel-Peters, 22, degree , business management , North-West University,

മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍ പീറ്റേഴ്സ് വിശ്വസുന്ദരിയായി

Nagpur cricket test, India won, Sri Lanka, 2nd Test, Innings , 239 Runs,Ashwin , 300 Test Wickets,R Ashwin, 300th Test wicket,Kohli, batting, bowling,

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റ്: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച വിജയം