Doklam,China, satellite images, India, Bhutan, Full-Fledged Chinese Military Complex , Satellite Pics, December, indicate , infrastructure buildup, region, 81 metres, Indian post, Chinese ,constructed ,proper structures,helipads,
in ,

ഡോക്‌ലാമിലെ തർക്കമേഖലയിൽ ചൈനീസ് നിർമ്മാണം; തെളിവുമായി ഉപഗ്രഹചിത്രങ്ങൾ

ന്യൂഡൽഹി: പ്രശ്നബാധിതമേഖലയായ ഡോക്‌ലാമിൽ ( Doklam ) ചൈന ( China ) സൈനിക കോംപ്ലക്സ് നിർമിച്ചതായുള്ള തെളിവുമായി  ഉപഗ്രഹചിത്രങ്ങൾ ( satellite images ) പുറത്ത് വന്നത് ആശങ്ക പടർത്തി. ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെയായി ചൈന ഏഴു ഹെലിപാഡുകള്‍, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, ആയുധപ്പുര എന്നിവ നിര്‍മിച്ചിരിക്കുന്നതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞവര്‍ഷം 72 ദിവസത്തോളം സംഘര്‍ഷം നിലനിന്ന ഈ പ്രദേശത്ത് ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂട്ടാന്‍ തങ്ങളുടേതെന്ന്  അവകാശപ്പെടുന്ന പ്രദേശത്താണ് ചൈനയുടെ നിർമ്മാണപ്രവർത്തനങ്ങൾ.

Doklam,China, satellite images, India, Bhutan, Full-Fledged Chinese Military Complex , Satellite Pics, December, indicate , infrastructure buildup, region, 81 metres, Indian post, Chinese ,constructed ,proper structures,helipads,

ഭൂട്ടാനുമായുള്ള തര്‍ക്ക മേഖലയിൽ ചൈന നടത്തുന്ന ഇത്തരമൊരു നീക്കം മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തൽ. ഇവിടെ സ്ഥിരമായി സേനയെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ചൈനീസ് നീക്കമെന്നാണ് റിപ്പോർട്ട്. അതേസമയം, ചൈന മുന്‍പ് നടത്തിയ താത്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവയെന്നും സൂചനയുണ്ട്.

ഇന്ത്യ-ചൈന സംഘർഷം ആരംഭിച്ച് അഞ്ചു മാസത്തിനു ശേഷം ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങളിലാണ് ചൈനയുടെ സേനാവിന്യാസത്തെ പറ്റി സൂചന ലഭിച്ചത്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷ നാളുകളില്‍ ചൈന നിര്‍മിച്ച താല്‍ക്കാലിക സംവിധാനങ്ങളാണ് ഇവയെന്നും വിശദീകരണമുണ്ട്.

കഴിഞ്ഞ ഡിസംബര്‍ മാസം പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. 10 കിലോമീറ്റര്‍ നീളത്തില്‍ ചൈന നിര്‍മ്മിച്ച റോഡിന് സമീപത്താണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിരിക്കുന്നതെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്ത്യ – ചൈന ബന്ധം ഡോക്‌ലാമിലെ സംഘര്‍ഷത്തിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതായി കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി. എന്നാല്‍, ഏത് സാഹചര്യവും നേരിടാന്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോക്‌ലാമിനടുത്ത് ചൈനീസ് സൈനിക സാന്നിധ്യം ഇപ്പോഴുമുണ്ടെന്നും എന്നാല്‍, നേരത്തെ ഉണ്ടായിരുന്നത്ര സൈനികര്‍ ഇപ്പോഴില്ലെന്നും കരസേനാ മേധാവി അറിയിച്ചു.

കഴിഞ്ഞ വർഷം ജൂണ്‍ 16-ന് ഇന്ത്യ-ഭൂട്ടാന്‍-ടിബറ്റ് മേഖലയിലുളള ഡോക്‌ലാമില്‍ പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

തുടർന്ന് ഇന്ത്യ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരോപണ പ്രത്യാരോപണങ്ങളുണ്ടായി. എന്നാൽ 72 ദിവസത്തിനു ശേഷം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷം  ഇരുരാജ്യങ്ങളും തങ്ങളുടെ സൈന്യങ്ങളെ പിന്‍വലിച്ചിരുന്നു.

Doklam,China, satellite images, India, Bhutan, Full-Fledged Chinese Military Complex , Satellite Pics, December, indicate , infrastructure buildup, region, 81 metres, Indian post, Chinese ,constructed ,proper structures,helipads,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

india,2nd-test,pujara,South Africa, won,2018,Lungi, Poojara,

ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്‌ടമായി; ദക്ഷിണാഫ്രിക്ക വിജയിച്ചു

MGR, animation film, Kamal, Rajini, Kizhakku Africavil Raju, ulagam sutrum valiban,

എംജിആര്‍ വീണ്ടും നായകനാകുന്നു; ചിത്രത്തിന്റെ പൂജയിൽ കമലും രജനിയും