dome tree habitats, Mars,, city, MIT, win, solar-powered,dome tree ,habitats, mimic ,earthly forests,Architecture, humans, constructing cities,opportunity , build ,Massachusetts Institute of Technology,team, designed , environmentally friendly city,red planet , roots, tunnel, Redwood Forest,Mars City Design ,competition, architecture category,
in , ,

ചൊവ്വാ വാസത്തിന് വനവും നഗരവും ഉൾക്കൊള്ളിച്ച താഴികക്കുടങ്ങൾ

മനുഷ്യ മികവിന്റെ അനന്ത സാധ്യതകൾ നാൾക്കുനാൾ ദർശിച്ചുകൊണ്ടിരിക്കുകയാണ് നാം. ചൊവ്വയെ (Mars) മനുഷ്യ വാസമാക്കി മാറ്റുന്നതിലാണ് ആഗോള തലത്തിൽ ശാസ്ത്ര സംഘങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ സാധ്യതയിലേക്കാണ് ‘റെഡ്‌വുഡ് ഫോറസ്റ്റ്’ (Redwood Forest) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ നഗരം.

മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു സംഘമാണ് ചൊവ്വയിലേക്കായി പരിസ്ഥിതി സൗഹൃദപരമായ ഒരു നഗരം സൃഷ്ടിച്ചെടുത്തത്. വൃക്ഷങ്ങളടങ്ങിയ ഒരു ചെറിയ വനമുൾപ്പെടുന്നതാണ് ‘റെഡ്‌വുഡ് ഫോറസ്റ്റ്’ എന്ന താഴികക്കുടത്തിനുള്ളിലെ ഈ നഗരം. മാസ് സിറ്റി ഡിസൈൻ മത്സരത്തിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ഇത് ശ്രദ്ധേയമായത്.

ഏകദേശം അൻപത് മനുഷ്യർക്ക് വരെ താമസയോഗ്യമായ ‘റെഡ് വുഡ് ഫോറസ്റ്റ്’ ധാരാളം വൃക്ഷങ്ങളും ജലവും അടങ്ങിയിട്ടുള്ളതാണ്. പുറത്തേക്കും മറ്റ് ഗോളങ്ങളിലേക്കും അഭിഗമ്യമായ പാതകളും ഇവയ്ക്കുണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷത. ഇതിനുള്ളിൽ കഴിയുന്നവരെ വികിരണങ്ങളിൽ നിന്നും ബാഹ്യമായ താപ വ്യതിയാനങ്ങളിൽ നിന്നും ഉൽക്കാശിലകളിൽ നിന്നുമെല്ലാം സംരക്ഷിക്കുവാൻ ഇതിന് സാധിക്കും.

പതിനായിരം പേരടങ്ങുന്ന നഗരം ഒരു വനത്തിനു സമാനമായിരിക്കുമെന്ന് എം ഐ ടി പോസ്റ്റ് ഡോക്ടറൽ ഗവേഷകയും ഗവേഷണ സംഘത്തിന്റെ സഹനേതാവുമായ വാലെന്റിന സുമിനി അഭിപ്രായപ്പെട്ടു.

കൂടാതെ മഞ്ഞുപാളികൾ, ഗ്രഹാവശിഷ്ടങ്ങൾ, ജലം എന്നിവയെയെല്ലാം തരണം ചെയ്ത് സാഹചര്യങ്ങൾ അനുകൂലമാക്കുവാൻ ഈ നഗര മാതൃകയ്ക്ക് സാധിക്കുമെന്ന് എം ഐ ടി ഡോക്ടർ ബിരുദ വിദ്യാർത്ഥിയായ ജോർജ് ലോർഡോസ് വ്യക്തമാക്കി .

dome tree habitats, Mars,, city, MIT, win, solar-powered,dome tree ,habitats, mimic ,earthly forests,Architecture, humans, constructing cities,opportunity , build ,Massachusetts Institute of Technology,team, designed , environmentally friendly city,red planet , roots, tunnel, Redwood Forest,Mars City Design ,competition, architecture category,റെഡ് വുഡ് വനത്തിൽ തിങ്ങി നിൽക്കുന്ന എല്ലാ വൃക്ഷങ്ങളും സൂര്യനിൽ നിന്നും ഊർജ്ജം ശേഖരിക്കുകയും അതുപയോഗിച്ച് വൃക്ഷത്തിലുടനീളം ജലം എത്തിക്കുകയും ചെയ്യുന്നു. കൂടാതെ എല്ലാ വൃക്ഷങ്ങളും ജല സമൃദ്ധമായ അന്തരീക്ഷത്തിലാണ് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്.

മകുടത്തിനകത്ത് നിൽക്കുന്ന മൃദുലമായ കോശങ്ങളിൽ ജലം നിറയുകയും തുടർന്ന് വികിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും താപ വ്യതിയാനങ്ങളെ നിയന്ത്രിക്കുവാൻ അവയെ പ്രാപ്തരാക്കുകയും ചെയ്യുന്നു. അവയ്ക്ക് പുറമെ മത്സ്യങ്ങളെയും ചെടികളെയും വളർത്തുന്നതിനായി ഹൈഡ്രോപോണിക്‌ പാടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ശേഖരിക്കപ്പെട്ട ജലം ഉപയോഗിച്ച് ഓക്സിജനും റോക്കറ്റ് ഇന്ധനവും നിർമ്മിക്കുന്നതിനുള്ള ഊർജ്ജം സോളാർ പാനലുകൾ വഴി നിർമ്മിതമാകുമെന്ന് ലോർഡോസ് സൂചിപ്പിച്ചു.

ദീർഘ ദൂര സഞ്ചാരികളായ വാഹനങ്ങൾക്ക് കരുത്ത് പകരുന്നതിനും പൊടിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യങ്ങളിലേക്ക് ബാക് അപ്പ് എനർജി സൗകര്യപ്പെടുത്തുന്നതിനുമായി ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളെ ചാർജ് ചെയ്യുന്നതിനും ഈ സോളാർ പാനലുകൾ സഹായകമാകുന്നു.

ചൊവ്വയിൽ മാത്രം ഉപയോഗിക്കാവുന്ന തരത്തിലല്ല ഇങ്ങനെയുള്ള നഗര മാതൃകകൾ രൂപപെടുത്തിയതെന്നും ഭൂമിയിലെ ഏത് പ്രതികൂല സാഹചര്യത്തിലും പ്രയാസമേതുമില്ലാതെ ഇത് ഉപയോഗപ്പെടുത്തണമെന്നും എം ഐ ടി ടീം പറയുന്നു. ഭൂഗർഭ നെറ്റ് വർക്കുകളിലൂടെ ഇലക്ട്രിക് കാറുകൾക്ക് ഇതരമാർഗങ്ങൾ ലഭ്യമാക്കി ഗതാഗതം സുതാര്യമാക്കുവാൻ സാധിക്കും.

ഹൈഡ്രോപോണിക്‌ ഗാർഡനുകളുടെ സാന്നിധ്യം ഉയർന്ന സ്ഥലങ്ങൾ മരുഭൂമി, കടൽത്തട്ട് എന്നിവിടങ്ങളിൽ പോലും വാസയോഗ്യവും പ്രവർത്തിക്കാൻ സാധ്യമാകുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നു. ഏതായാലും ഈ നഗരമാതൃക പുത്തൻ പ്രതീക്ഷകൾ ഉണർത്തുന്ന കണ്ടുപിടുത്തമാണെന്ന് ഏവരും സമ്മതിക്കുമെന്നതിൽ സംശയമില്ല.

കടപ്പാട്: ഇൻഹാബിറ്റാറ്റ്

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UST Global, Out Systems , accelerate ,Digital Transformation, digital technology services company, partnered,global customers,partnership,UST ,development time ,

ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കം കൂട്ടാൻ യുഎസ് ടി-ഔട്ട്‌സിസ്റ്റംസ് പങ്കാളിത്തം

മതങ്ങൾ; ജനങ്ങൾ