Movie prime

നിയമങ്ങള്‍ ഉണ്ടായിട്ടും ഗാര്‍ഹിക പീഡനം കൂടുന്നു: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: നിയമങ്ങള് ഏറെയുണ്ടെങ്കിലും ഗാര്ഹിക പീഡന പരാതികള് കൂടി വരികയാണെന്ന് വനിതാ കമ്മീഷന്. കുടുംബങ്ങളില് സ്ത്രീകള് തന്നെ സഹിക്കേണ്ട സാഹചര്യമാണ്. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം കൂടുന്നു. കുട്ടികള് മാത്രം ഇരകളാവുകയാണ്. ഇത് സംബന്ധിച്ച് ആഴത്തിലുളള പഠനം ആവശ്യമാണെന്നും വനിതാ കമ്മീഷന് അധ്യക്ഷ എം. സി.ജോസഫെയ്ന് അഭിപ്രായപ്പെട്ടു. വര്ഷങ്ങള് ഭര്ത്താവുമൊത്ത് ഒന്നിച്ച് ജീവിച്ച ശേഷം പരാതി നല്കി വിവാഹമോചനം തേടുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണ്. ഭര്ത്താവാണ്, കുട്ടികളുടെ അച്ഛനാണ് എന്നെല്ലാമുളള കാരണങ്ങള് സ്വയം വിശ്വസിപ്പിച്ച് സ്ത്രീകള് വര്ഷങ്ങളോളം സഹിച്ച More
 
നിയമങ്ങള്‍ ഉണ്ടായിട്ടും ഗാര്‍ഹിക പീഡനം കൂടുന്നു: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും ഗാര്‍ഹിക പീഡന പരാതികള്‍ കൂടി വരികയാണെന്ന് വനിതാ കമ്മീഷന്‍. കുടുംബങ്ങളില്‍ സ്ത്രീകള്‍ തന്നെ സഹിക്കേണ്ട സാഹചര്യമാണ്. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം കൂടുന്നു. കുട്ടികള്‍ മാത്രം ഇരകളാവുകയാണ്. ഇത് സംബന്ധിച്ച് ആഴത്തിലുളള പഠനം ആവശ്യമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി.ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങള്‍ ഭര്‍ത്താവുമൊത്ത് ഒന്നിച്ച് ജീവിച്ച ശേഷം പരാതി നല്‍കി വിവാഹമോചനം തേടുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണ്. ഭര്‍ത്താവാണ്, കുട്ടികളുടെ അച്ഛനാണ് എന്നെല്ലാമുളള കാരണങ്ങള്‍ സ്വയം വിശ്വസിപ്പിച്ച് സ്ത്രീകള്‍ വര്‍ഷങ്ങളോളം സഹിച്ച ശേഷം കമ്മീഷനെ സമീപിക്കുന്ന സംഭവങ്ങളും കൂടി വരികയാണെന്ന് കമ്മീഷന്‍ വിലയിരുത്തി. കേസുകള്‍ പല നിയമസംവിധാനങ്ങളിലേക്ക് പോകുന്നു. ഇത്രയേറെ ശൈഥില്യം കുടുംബ ബന്ധങ്ങളില്‍ ഉണ്ടാവുന്നത് ആലോചിക്കേണ്ട വിഷയമാണെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

സ്ത്രീകള്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുമ്പോള്‍ പരാതി രസീത് നല്‍കാന്‍ മടിക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പട്ടിട്ടുണ്ട്. ഇക്കാര്യം ഡിജിപിയെ അറിയിക്കാനും കിളിമാനൂര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ഇത്തരം ഒരു കേസില്‍ കിളിമാനൂര്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടാനും തീരുമാനിച്ചതായി കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.
വെള്ളിയാഴ്ച്ച അദാലത്തില്‍ 200 കേസുകള്‍ പരിഗണിച്ചു. 75 പരാതികള്‍ തീര്‍പ്പാക്കി. 102 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. ആറെണ്ണത്തില്‍ കൗണ്‍സലിങ് നടത്തും. 17 കേസുകളില്‍ വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടും.