ചോദ്യം ചോദിച്ച് മുട്ടുകുത്തിക്കൂ, അല്ലെങ്കിൽ ബോയ്‌ക്കോട്ട് ചെയ്യൂ…

മാതൃഭൂമി സാഹിത്യോത്സവത്തിലെ ഡോ അംബരീഷ് സാത്വികിന്റെ പങ്കാളിത്തത്തിനെതിരെ ഡോ. ജെ ദേവിക 

മാതൃഭൂമി സാഹിത്യോത്സവത്തിൽ  നാളെ നടക്കാനിരിക്കുന്ന ഫെമിനിസ്റ്റ് ബയോളജി സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് ഡോ. അംബരീഷ് സാത്വിക് ആണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന  പ്രശസ്തനായ വാസ്കുലാർ സർജനാണ് അംബരീഷ് സാത്വിക്. പെരിനിയം: നെതർ പാർട്സ് ഓഫ് ദി എമ്പയർ, എ റോഗ് സെക്ഷ്വൽ ഹിസ്റ്ററി ഓഫ് ദി ബ്രിട്ടീഷ് രാജ് എന്ന ഗ്രന്ഥം ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. 

ട്രാൻസ് അനുഭവങ്ങളെ മുഴുവൻ പുച്ഛത്തോടെ നിരാകരിക്കുന്ന, ഫെമിനിസ്റ്റ് ജീവശാസ്ത്രത്തെ വികൃതമായി അവതരിപ്പിക്കുന്ന അംബരീഷ് സാത്വികിന് വേദി നൽകിയത് എന്തിന് എന്ന വിമർശനമാണ് ഡോ. ജെ ദേവിക  ഉയർത്തുന്നത്. 

വൈവിധ്യങ്ങളെ ഉൾക്കൊള്ളാനെന്ന ലിബറൽ വാദം അംബരീഷിന്റെ കാര്യത്തിൽ  അംഗീകരിക്കാനാവില്ല എന്ന് ദേവിക പറയുന്നു. മറ്റൊരു ജനവിഭാഗത്തിൻറെ അനുഭവത്തെ മുഴുവൻ പുച്ഛിച്ചുതള്ളുന്ന, അവരെ പാടെ ശബ്ദമില്ലാത്തവരായി ഇകഴ്ത്തുന്ന അഭിപ്രായങ്ങളെയും ഉൾപ്പെടുത്തിയാലേ ലിബറൽ മനഃസാക്ഷിക്ക് തൃപ്തി വരൂ എന്നുണ്ടെങ്കിൽ ഹിറ്റ്ലറുടെ പിൻഗാമികളെ വിളിക്കൂ എന്ന്  സംഘാടകരെ അവർ പരിഹസിക്കുന്നു. 

മാതൃഭൂമി സാഹിത്യോത്സവത്തിലെ  സെഷൻ അംബരീഷ് സാത്വികിന്റെ സോളോ പെർഫോമൻസിനുള്ള ഇടം ഒരുക്കലാണെന്ന് ആരോപിക്കുന്നതോടൊപ്പം  ലിറ്ററേച്ചർ ഫെസ്റ്റിവലുകളുടെ ഉള്ളടക്കം തീരുമാനിക്കുന്ന സാംസ്‌കാരിക വിപണിയുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയുമാണ് ഡോ. ജെ ദേവിക. 

ഡോ. ജെ ദേവികയുടെ  ഫേസ് ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ 

മാതൃഭൂമി സാഹിത്യോത്സവത്തിൽ നാളെ ഫെമിനിസ്റ്റ് ബയോളജിയെപ്പറ്റി നടക്കാനിരിക്കുന്ന പ്രഭാഷണം നടത്തുന്ന ഡോ അംബരീഷ് സാത്വിക് പച്ചയായ വലതുപക്ഷ യാഥാസ്ഥിതികനാണ്. ട്രാൻസ്മനുഷ്യർ അനുഭവിക്കുന്ന ഡിസ്ഫോറിയ യഥാർത്ഥമല്ലെന്നു സ്ഥാപിക്കാൻ അമേരിക്കയിലെ യാഥാസ്ഥിതിക ശിശുരോഗവിദഗ്ദ്ധരുടെ സംഘടന പുറപ്പെടുവിച്ച പരസ്യപ്രസ്താവനയെ കൂട്ടുപിടിച്ച വിരുതനാണ് അയാൾ.

ഫെമിനിസ്റ്റ് ബയോളജിയെ ഭയങ്കരമായി തുച്ഛീകരിച്ചും അതിൻറെ വാദങ്ങളെ വികൃതമാക്കിയ ശേഷം ആക്രമിച്ചും വലുതായിക്കൊണ്ടിരിക്കുന്ന ഇയാളെ ഇവിടെ വിളിച്ചുവരുത്തിയത് എന്തിന്. അഭിപ്രായങ്ങളുടെ വൈവിദ്ധ്യത്തിനു വേണ്ടി എന്നൊന്നും പറയല്ലേ. മറ്റൊരു ജനവിഭാഗത്തിൻറെ അനുഭവത്തെ മുഴുവൻ പുച്ഛിച്ചുതള്ളുന്ന, അവരെ പാടെ ശബ്ദമില്ലാത്തവരായി ഇകഴ്ത്തുന്ന, അഭിപ്രായങ്ങളെയും ഉൾപ്പെടുത്തിയാലേ നിങ്ങളുടെ ലിബറൽ മനഃസാക്ഷിക്ക് തൃപ്തി വരൂ എന്നുണ്ടെങ്കിൽ ഹിറ്റ്ലറുടെ പിൻഗാമികളെ വിളിക്കൂ പ്ളീസ്. ഈ സെഷനിൽ അയാൾ സോളോ കളിക്കാനാണ് പോകുന്നത്. അതായത്, ഈ വലതുപക്ഷ സുവിശേഷത്തെപ്പറ്റി സംശയം പറയാൻ പോലും ആരും കാണരുത്. നാണമില്ലല്ലോ, നിങ്ങൾക്ക്, സംഘാടകരേ!!

This guy bundles all of feminist critiques of evolutionary biology and the new feminist materialism into what is now being called ‘gender theory’ by the global right, and trashes it as harmful to society. Precisely these arguments are being used in Brazil for example, to attack the transpeople there. I mean, he doesn’t have a single qualm about using the same language as the fascists!! He claims that there is no such thing as dysphoria and that it is just a fiction created by ‘gender ideology’. In his popular essays, he misrepresents feminist science thinkers and vulgarises their arguments.

ഒന്നുകിൽ ഈ സെഷനിൽ അയാളെ ചോദ്യംചോദിച്ച് മുട്ടുകുത്തിക്കണം അല്ലെങ്കിൽ അതിനെ ബോയ്ക്കോട്ട് ചെയ്യണം. കേരളത്തിലെ ബൌദ്ധികജീവിതത്തിൽ ഇന്ന് ലിറ്റ് ഫെസ്റ്റുകൾ നിർണ്ണായകമായ സ്വാധീനമാണ് ചെലുത്തുന്നത്. അവയുടെ ഉള്ളടക്കം എന്തായിരിക്കണമെന്നും, അവ ഏതുവിധത്തിലാണ് അവതരിപ്പിക്കേണ്ടതുമെന്നും മറ്റുമുള്ള തീരുമാനങ്ങൾ മുഴുവൻ ഇപ്പോൾ സാംസ്കാരിക വിപണിയാണ് കൈക്കൊള്ളുന്നത്. അങ്ങനെയായാൽ ഈ ലിബറലിസത്തെ വിഴുങ്ങേണ്ട ഗതികേടാവും — മനുഷ്യവിരോധത്തിനു സോളോ അവതരണം സാദ്ധ്യമാക്കിക്കൊടുക്കുന്ന ലിബറലിസം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു: മുഖ്യമന്ത്രി 

അക്കൗണ്ടിൽ നിന്ന് പണം പോയാൽ ബാങ്ക് ഉത്തരവാദിയെന്ന് ഹൈക്കോടതി