in ,

സുജ സൂസൻ ജോർജിന്റെ ‘എക്സിബിഷനിസ്റ്റ്’ പ്രയോഗത്തിനെതിരെ ജെ ദേവിക 

ആർത്തവത്തെ പറ്റി ചർച്ച ചെയ്യണം,  എന്നാൽ എക്സിബിഷനിസത്തെ അംഗീകരിക്കുന്നില്ല. സ്മാർട്ട് ആയിരിക്കണം പെൺകുട്ടി, പക്ഷേ ഓവർ സ്മാർട്ട് ആകരുത് എന്ന് ചില കിളവന്മാരും കിളവികളും പറയുന്നതിന് തുല്യമാണത്. എങ്ങും തൊടാതെയുള്ള ഈ എഴുത്തിന് അപാര കഴിവ് വേണം. പിണറായി ഭക്തർക്ക് തോന്നും അവർക്കൊപ്പമെന്ന്. അദ്ദേഹം തീവ്രവാദികൾ ആക്കിയവർക്കു തോന്നും അവർക്കൊപ്പമെന്ന്. 

മറ്റുള്ളവരുടെ സമ്മതമില്ലാതെ അവരുടെ മുന്നിൽ ലൈംഗിക അവയവങ്ങൾ പ്രദർശിപ്പിക്കുന്ന മനോരോഗമാണ് എക്സിബിഷനിസം. ആർപ്പോ ആർത്തവം പരിപാടിയിൽ  ആരോപിക്കുന്ന എക്സിബിഷനിസം എന്താണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അവർക്കുണ്ട്.

സ്ത്രീ ശരീരത്തെപ്പറ്റി സദാചാര ഭൂരിപക്ഷം വച്ചു പുലർത്തുന്ന ധാരണകളെ ചോദ്യം ചെയ്യാനുള്ള പരിശ്രമം എത്ര വലിയ സാമൂഹ്യ റിസ്ക് ആണെന്ന് നല്ലകുട്ടി ജീവിതത്തിൽ കഴിയുന്നവർക്ക് സങ്കല്പിക്കാൻ എളുപ്പമല്ല. സുജ സൂസൻ ജോർജിന്റെ എക്സിബിഷനിസ്റ്റ് പ്രയോഗത്തെ പരിഹസിച്ച് ഡോ. ജെ ദേവിക എഴുതിയ ഫേസ് ബുക്ക് കുറിപ്പ് ചർച്ചയാവുന്നു.

ഡോ. ജെ ദേവികയുടെ ഫേസ് ബുക്ക് പോസ്റ്റ്

സുജാ സൂസൻ ജോർജ് ആർത്തവത്തെപ്പറ്റി പൊതുചർച ഉണ്ടാകുന്നതിനെ അനുകൂലിക്കുന്നു, പക്ഷേ എക്സിബിഷനിസത്തെ എതിർക്കുന്നു. സ്മാർട്ട് ആയിരിക്കണം പെൺകുട്ടി, പക്ഷേ ഓവർ സ്മാർട്ട് ആകരുത് എന്ന് ചില കിളവന്മാരും കിളവികളും പറയുന്നതു പോലെ. പെൺകുട്ടിക്ക് പുതിയ കാലത്തിനാവശ്യമായ മിടുക്ക് വേണം പക്ഷേ ആ മിടുക്കിൻ്റെ അളവുകോൽ ഞങ്ങൾത്തന്നെ നിർണയിക്കും എന്നാണ് ആ ജീർണിച്ച അധികാരിവർഗം പറയുന്നത്.

എങ്ങും തൊടാതെ എഴുതാൻ എന്തൊരു കഴിവാണ് ഇവർക്ക്. പിണറായി ഭക്തർക്ക് തോന്നും, അവർക്കൊപ്പമെന്ന്, അദ്ദേഹം തീവ്രവാദികളാക്കിയവർക്കു തോന്നും, അവർക്കൊപ്പമെന്ന്. പണ്ട് മുതൽക്കേ കുടുബങ്ങളുടെ അധികാരശ്രേണികൾക്കുള്ളിൽ പിടിച്ചു നിൽക്കാൻ സ്ത്രീകൾ പ്രയോഗിച്ചുവന്ന ദയനീയ തന്ത്രങ്ങൾ അല്ലാതെ ഒന്നും കൈവശമില്ലാത്ത ഇക്കൂട്ടരാണ് സത്യത്തിൽ ലിംഗജനാധിപത്യത്തിനുള്ള വലിയ വഴിതടസം.

എക്സിബിഷനിസം ഒരു മനോരോഗമാണ്. ആർപ്പോ ആർത്തവം എന്ന പരിപാടിയിൽ രോഗാതുര അംശങ്ങൾ ഉണ്ടെന്നാണ് സൂചന. അവ ഏതൊക്കെ എന്നു തെളിച്ചു പറയാൻ സുജാ സൂസൻ ജോർജ് തയ്യാറാകണം. ഇനി ആ പരിപാടി അല്ല ഉദ്ദേശിച്ചത് എങ്കിൽ അതും തെളിച്ചു പറയണം.

അല്ലാത്തപക്ഷം നിരുത്തരവാദപരമായ ആരോപണം മാത്രം ആകും അത്. സ്ത്രീ ശരീരത്തെപ്പറ്റി സദാചാര ഭൂരിപക്ഷം വച്ചു പുലർത്തുന്ന ധാരണകളെ ചോദ്യം ചെയ്യാനുള്ള പരിശ്രമം എത്ര വലിയ സാമൂഹ്യ റിസ്ക് ആണെന്ന് നല്ലകുട്ടിജീവിതത്തിൽ കഴിയുന്നവർക്ക് സങ്കല്പിക്കാൻ എളുപ്പമല്ല. അതുകൊണ്ട് വ്യക്തമായ തെളിവുകൾ കൂടാതെ നടത്തുന്ന ഗൂഢ ആരോപണങ്ങൾ അവർക്കുണ്ടാക്കുന്ന മുറിവെന്തെന്ന് നിങ്ങൾക്കു കാണാൻ പോലും കഴിയില്ല. മറ്റുള്ളവരുടെ സമ്മതമില്ലാതെ അവരുടെ മുന്നിൽ ലൈംഗിക അവയവങ്ങൾ പ്രദർശിപ്പിക്കുന്ന മനോരോഗമാണ് എക്സിബിഷനിസം. ആർപ്പോ ആർത്തവം പ്രവർത്തകർ തങ്ങളുടെ പരിപാടി പ്രസക്തമാകുന്ന സാഹചര്യത്തെ വിശദമാക്കിയിട്ടുണ്ട്. ആ സ്ഥിതിക്ക് അവരുടെ ഉദ്യമത്തിൽ എക്സിബിഷനിസം എവിടെ എന്നു ചൂണ്ടിക്കാട്ടാൻ നിങ്ങൾക്കു ബാദ്ധ്യത ഉണ്ട്, മാഡം.

പക്ഷേ ആർത്തവം പ്രവർത്തകർ സിപിഎം നേതൃത്വത്തിന്റെ പിൻതുണ പ്രതീക്ഷിച്ചു ഇങ്ങനെ നിൽക്കുന്ന കാഴ്ച ആണ് ദയനീയം. സിപിഎം നേതൃത്വം ലിംഗജനാധിപത്യ സ്വപ്നത്തെ എളുപ്പത്തിൽ കൈയടക്കുകയും ഫെമിനിസ്റ്റ് ചരിത്രാഖ്യാനത്തെ കുപ്പത്തൊട്ടിയിൽ എറിയുകയും ശരീരരാഷ്ട്രീയത്തെ തീവ്രവാദമായി മുദ്രകുത്തുകയും ചെയ്യുന്ന ഈ വേളയിൽ ആ നേതൃത്വത്തോടു യാതൊരു വിധ പേശലുകളും നടത്താൻ ശ്രമിക്കുക പോലും ചെയ്യാതെ അവരുടെ പരിപാടികളിൽ പൂർണനമസ്കാരം നൽകി ചേർന്ന് സ്വയം ഇല്ലാതായവർ റോസാ ലക്സംബർഗിനെ വാഴ്ത്തുന്ന കാഴ്ചയാണ് പക്ഷേ അതിലേറെ ദയനീയം.

സുജ സൂസൻ ജോർജിന്റെ പോസ്റ്റ് 

സമരങ്ങളും പ്രതിരോധങ്ങളും ചിലപ്പോഴെങ്കിലും നിലവിലുള്ള സദാചാരചിന്തകളെ പ്രകോപിപ്പിക്കുന്നതായിരിക്കും. ആവേണ്ടതുമാണ്. ‘ ആര്‍ത്തവം’ കഴിഞ്ഞ ചില മാസങ്ങള്‍ കൊണ്ട് തികച്ചും ഒരു രാഷ്ട്രീയ പദമാകുകയും കേരളസമൂഹത്തില്‍ സംവാദങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാകുകയും ചെയ്തു. ഈ പ്രക്രിയക്ക് ബഹു. മുഖ്യമന്ത്രി തന്നെ തുടക്കമിട്ടത് കാര്യങ്ങള്‍ കുറെക്കൂടി വേഗത്തിലാക്കുകയും ബഹുജനപിന്തുണ നേടുകയും ചെയ്തു.

ആര്‍ത്തവം എന്ന വാക്ക് തെരുവില്‍ ഉച്ചരിക്കപ്പെടാന്‍ കൊള്ളാവുന്ന പദമായി മാറിയതോടെ സ്ത്രീയോടുള്ള അസ്പര്‍ശ്യതയും സംവാദാത്മകമായി.അതിനാല്‍ ആര്‍പ്പോ ആര്‍ത്തവത്തിന് സര്‍വ്വാത്മനാ ഞാനും പിന്തുണ നല്‍കുന്നു.

പക്ഷേ എക്സിബിഷനിസത്തിനോട് യോജിപ്പില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അക്രമാസക്തമായ സര്‍ക്കാരുകള്‍ ഇന്ത്യയെ പകുതി ജനാധിപത്യ രാജ്യമാക്കുന്നു: രാമചന്ദ്ര ഗുഹ

അനില്‍ ആന്റണിയുടെ നിയമനത്തിൽ എന്താണ് തെറ്റ്?: ഡീന്‍ കുര്യാക്കോസ്