Movie prime

ഇനിയും നേരം വെളുക്കാത്തവർ മനസ്സിലാക്കാൻ വേണ്ടി മാത്രം

അതുകൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധിക്കുക. ശാരീരിക അകലം…സാമൂഹിക ഒരുമ- പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം.കൈ കഴുകുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. കൈ മുഖത്ത് സ്പർശിക്കാതിരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.നിരീക്ഷണത്തിൽ ഇരിക്കണമെന്ന നിർദ്ദേശം ലഭിച്ചവർ കൃത്യമായി പാലിക്കുക. ഡോ. ജിനേഷ് പി എസ് എഴുതുന്നു 2000-ൽ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഹെൽത്ത് പെർഫോമൻസ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനം ലഭിച്ച രാജ്യമാണ് ഇറ്റലി.പ്രസ്തുത റാങ്കിംഗിനെ കുറിച്ച് പല ആരോപണങ്ങളും വന്നിരുന്നെങ്കിലും തെറ്റില്ലാത്ത ആരോഗ്യ സേവനങ്ങൾ നൽകുന്ന ഒരു രാജ്യമായിരുന്നു More
 
ഇനിയും നേരം വെളുക്കാത്തവർ മനസ്സിലാക്കാൻ വേണ്ടി മാത്രം

അതുകൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധിക്കുക. ശാരീരിക അകലം…സാമൂഹിക ഒരുമ- പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം.കൈ കഴുകുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. കൈ മുഖത്ത് സ്പർശിക്കാതിരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.നിരീക്ഷണത്തിൽ ഇരിക്കണമെന്ന നിർദ്ദേശം ലഭിച്ചവർ കൃത്യമായി പാലിക്കുക.

ഡോ. ജിനേഷ് പി എസ് എഴുതുന്നു

2000-ൽ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഹെൽത്ത് പെർഫോമൻസ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനം ലഭിച്ച രാജ്യമാണ് ഇറ്റലി.പ്രസ്തുത റാങ്കിംഗിനെ കുറിച്ച് പല ആരോപണങ്ങളും വന്നിരുന്നെങ്കിലും തെറ്റില്ലാത്ത ആരോഗ്യ സേവനങ്ങൾ നൽകുന്ന ഒരു രാജ്യമായിരുന്നു ഇറ്റലി എന്നെങ്കിലും നമ്മൾ മനസ്സിലാക്കണം.ആ ഇറ്റലിയിലാണ് ആശുപത്രി സൗകര്യം ഇല്ലാതെ രോഗികൾ വലയുന്നത്, അവഗണിക്കപ്പെടുന്നത്.നമ്മുടെ ജനസാന്ദ്രതയുടെ നാലിലൊന്നില്ല ഇറ്റലിയിൽ… (ചതുരശ്രകിലോമീറ്ററിൽ 860 & 206)ആ ഇറ്റലിയിലാണ് 3400-ലധികം മരണങ്ങൾ സംഭവിച്ചിരിക്കുന്നത്, 41000-ലധികം പേർ രോഗബാധിതരായിരിക്കുന്നത്. അതുപോലൊന്ന് ഇവിടെ വന്നാൽ നമ്മളും താങ്ങില്ല.അതുകൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധിക്കുക,ശാരീരിക അകലം… സാമൂഹിക ഒരുമ. പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം.കൈ കഴുകുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.കൈ മുഖത്ത് സ്പർശിക്കാതിരിക്കുക.ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.നിരീക്ഷണത്തിൽ ഇരിക്കണമെന്ന നിർദ്ദേശം ലഭിച്ചവർ കൃത്യമായി പാലിക്കുക.ഇവിടം മറ്റൊരു ഇറ്റലി ആയിക്കൂടാ…

(ഫേസ്‌ബുക്ക് പോസ്റ്റ്)