പ്രൊഫ. എ.സുധാകരൻ സാംസ്കാരിക പുരസ്കാരം ഡോ.എസ്.ശാരദക്കുട്ടിക്ക്

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും എ.കെ.ജി.സി.ടി സംസ്ഥാന സെക്രട്ടറിയും ബാലസംഘം രക്ഷാധികാരിയുമായിരുന്ന പ്രൊഫ എ സുധാകരന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രൊഫ.എ.സുധാകരന്‍ സാംസ്കാരിക പുരസ്കാരത്തിന് പ്രശസ്ത എഴുത്തുകാരിയും സാംസ്കാരിക വിമര്‍ശകയുമായ ഡോ.എസ്.ശാരദക്കുട്ടി അര്‍ഹയായി.

10,000 രൂപയും പ്രശസ്തി പത്രവും ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍  രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. സി.അശോകന്‍ കണ്‍വീനറും പ്രൊഫ.വി.എന്‍.മുരളി,ഡോ.സുപ്രിയ,കരയ്ക്കാമണ്ഡപം വിജയകുമാര്‍, വിനോദ് വൈശാഖി എന്നിവരടങ്ങുന്ന അവാര്‍ഡ്‌ നിര്‍ണയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

എ.കെ.ജി.സി.ടിയുടെ എ.സുധാകരന്‍ പ്രത്യേക പരസ്കാരത്തിന് കേരള സര്‍വകലാശാലയില്‍ നിന്നും മലയാളം എം.എക്ക് ഒന്നാം റാങ്ക് നേടിയ  കൊല്ലം എസ്.എന്‍.കോളെജിലെ  പി.ബി.ഗ്രീഷ്മ അര്‍ഹയായി. പ്രൊഫ.എ.സുധാകരന്റെ ചരമദിനമായ 2019  ജൂണ്‍ 5ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കോട്ടയത്തെ കസ്റ്റഡിമരണം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

കേരള പുനര്‍നിര്‍മാണ വികസന പരിപാടി അംഗീകരിച്ചു