Dr Subhash Gupta , India, Pak, Karachi, Indian Liver Transplant Surgeon, Perform,Surgeries, Karachi, Train, Pakistani Doctors, Renowned , Pakistan media , Ojha campus,Dow University of Health Sciences ,DUHS,
in , , ,

രാജ്യങ്ങൾ തമ്മിലുള്ള ശത്രുത തടസ്സമായില്ല; ഇന്ത്യൻ ഡോക്ടർ വീണ്ടും കറാച്ചിയിലേക്ക്

ന്യൂഡൽഹി: മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി സുപ്രസിദ്ധ കരൾ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വിദഗ്ദ്ധൻ ഡോ. സുഭാഷ് ഗുപ്ത ( Dr Subhash Gupta ) വീണ്ടും പാകിസ്ഥാനിലേക്ക്. വെടി നിർത്തൽ കരാർ ലംഘനങ്ങളെ തുടർന്ന് അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഇന്ത്യൻ ഡോക്ടറുടെ കറാച്ചി യാത്ര എന്ന പ്രത്യേകതയുണ്ട്.

കറാച്ചിയിലെ ഡൗ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ (DUHS) ഓജ കാമ്പസ്സിൽ നടക്കുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകാൻ ഡോ. സുഭാഷ് ഗുപ്ത ഈ മാസം വീണ്ടും കറാച്ചിയിൽ എത്തുമെന്ന് പാകിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ കറാച്ചിയിൽ ഏതാനും ശസ്ത്രക്രിയകൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ രംഗത്ത് ലോകത്തെ ഏറ്റവും പ്രമുഖരായ ഡോക്ടർമാരിൽ ഒരാളാണ് ബംഗാളിയായ ഡോ. സുഭാഷ് ഗുപ്ത.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന്(AIIMS) മെഡിക്കൽ ബിരുദം കരസ്ഥമാക്കിയതിനു ശേഷം ബ്രിട്ടനിൽ ബിർമിംഹാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലാണ് ഇദ്ദേഹം കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയിൽ വിദഗ്ദ്ധ പരിശീലനം നേടിയത് .

ഡോ. പോൾ മക് മാസ്റ്റർ , ഡോ. എൽവിൻ ഏലിയാസ്, ഡോ. ജെയിംസ് ന്യൂ ബർഗർ തുടങ്ങി ഈ രംഗത്തെ അതികായന്മാരുമായി ഒന്നിച്ചു പ്രവർത്തിച്ച അനുഭവ പരിചയവും ഡോ. സുഭാഷ് ഗുപ്തയ്ക്കുണ്ട്. എഡിൻബർഗ്, ഗ്ലാസ്‌ഗോ സർവ്വകലാശാലകളിൽ നിന്ന് ഇദ്ദേഹം ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്.

ലോകത്തെ പ്രമുഖ സയൻസ് ജേർണലുകളെല്ലാം ഡോക്ടറുടെ ഗവേഷണ പ്രബന്ധങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കരൾ മറ്റൊരാളിൽ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യമായി നടത്തിയത് ഇദ്ദേഹമാണ്.

അതുവരെ അത്തരം ശസ്ത്രക്രിയകൾ ചെയ്യാൻ വിദേശരാജ്യങ്ങളെയാണ് രാജ്യം ആശ്രയിച്ചിരുന്നത്. അസുഖത്തെയല്ല രോഗിയെയാണ് ഭേദമാക്കേണ്ടത് എന്ന ദർശനമാണ് 56 കാരനായ ഡോ. സുഭാഷ് ഗുപ്ത മുന്നോട്ടു വയ്ക്കുന്നത്.

ഒരു പ്രത്യേക അസുഖത്തിന് ആ അസുഖത്തെ മാത്രം കേന്ദ്രീകരിച്ച ചികിത്സാ സമ്പ്രദായങ്ങൾ അപര്യാപ്തമാണെന്നും രോഗിയുടെ ശരീരത്തെ സമ്പൂർണമായി കണക്കിലെടുത്തു കൊണ്ടുള്ള സമ്പ്രദായങ്ങൾ വികസിപ്പിക്കണമെന്നുമാണ് ഡോക്ടറുടെ വാദം.

ഈ മാസം കറാച്ചിയിൽ എത്തുന്ന ഡോക്ടർ ഡി യു എച്ച് എസ്സിന്റെ ഓജ ക്യാമ്പസ്സിൽ മൂന്നോ നാലോ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകുമെന്ന് ഡി യു എച്ച് എസ് വൈസ് ചാൻസലർ പ്രൊഫ.സയീദ് ഖുറൈഷി അറിയിച്ചു.

കൂടാതെ വിദേശ ഡോക്ടർമാരുടെ മേൽനോട്ടം കൂടാതെ തന്നെ ഇത്തരം സങ്കീർണങ്ങളായ ശസ്ത്രക്രിയകൾ വിജയകരമായി നിർവ്വഹിക്കാൻ പാകിസ്ഥാനി ഡോക്ടർമാർക്ക് നൽകുന്ന പരിശീലന പരിപാടികളിലും ഇന്ത്യൻ ഡോക്ടർ സംബന്ധിക്കും .

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Aya Abassi, Palestinian woman,Bollywood, films, hindi, teacher, video ,

പോരാട്ട ഭൂമിയിൽ ബോളിവുഡ് ചിത്രങ്ങളുമായി പലസ്തീനിൽ നിന്നൊരു ഹിന്ദി ടീച്ചർ