Dr Unmesh, clean chit, Govindachami, murder case, post-mortem, health department, service, case, suspension, department level enquiry, 
in ,

ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചെന്ന് ആരോപിക്കപ്പെട്ട ഡോ ഉന്മേഷിനെ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരി ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചെന്ന ആരോപണം നേരിട്ട ഫൊറന്‍സിക് സര്‍ജന്‍ ഡോ ഉന്മേഷിനെ ( Dr Unmesh ) കുറ്റവിമുക്തനാക്കി.

ഉന്മേഷ് സത്യസന്ധനാണെന്നും പോസ്റ്റുമോര്‍ട്ടം കണ്ടെത്തലില്‍ അപാകത ഉണ്ടായില്ലെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.

2011-ല്‍ കേസിന്റെ വിചാരണ നടക്കുമ്പോള്‍ ഡോക്ടര്‍ ഉന്മേഷ് പ്രതിഭാഗം ചേര്‍ന്നുവെന്ന് പ്രോസിക്യുഷന്‍ നിലപാട് എടുത്തത് വന്‍വിവാദമായിരുന്നു.

പോസ്റ്റുമോര്‍ട്ടം നടത്തിയ ഉന്മേഷ് ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചെന്ന ആരോപണത്തെ തുടർന്ന് ഉന്മേഷിനെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ ഉന്മേഷിനെ പ്രതിയാക്കി ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉന്മേഷിന് അനുകൂലമായി തീരുമാനം ഇപ്പോഴുണ്ടായത്. നേരത്തെ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലും ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം പോസ്റ്റ്‌മോർട്ടം നടത്തിയ ഉന്മേഷ് പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി മൊഴി നല്‍കിയെന്നായിരുന്ന ആരോപണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിവാദം ഉണ്ടായി ഏഴു വര്‍ഷത്തിനു ശേഷം ഡോ.ഉന്മേഷിനെ ഇപ്പോൾ കുറ്റവിമുക്തനായത്.

സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയതോടെ സ്ഥാനക്കയറ്റം അടക്കം തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കിയാണ് സര്‍വീസില്‍ തിരിച്ചെടുക്കുക.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഷേര്‍ളി വാസുവും ഡോ.ഉന്മേഷും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനെ സംബന്ധിച്ച് അവകാശവാദവുമായി രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് താനാണെന്നും ഡോ.ഷേര്‍ലി വാസു തിരുത്തലുകള്‍ വരുത്തിയതാണെന്നും ഉന്മേഷ് ആരോപിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഷേര്‍ളി വാസു ഹാജരായപ്പോൾ പ്രതിഭാഗം ഡോ.ഉന്മേഷിനെ ഹാജരാക്കിയിരുന്നു.

ഡോ.ഉന്മേഷിനെതിരെ വിവാദമുയർന്നതോടെ പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളത്തിന്റെ പരാതിയിൽ തൃശൂർ വിജിലൻസ് കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Aswathy Jwala , complaint, police, Liga, fund, missing case, murder,women's commission, MC Josephine, DGP, Pinarayi, Aswathy , Jwala Foundation, complaint, Kerala Women's Commission  death ,Liga , Latvian woman, missing ,controversy, Ilze, Liga's sister,  denied ,allegation , NGO,  money , assist ,family , search, DGP, police, social media, 

അശ്വതി ജ്വാലക്കെതിരായ വിവാദ പരാതി: ആരോപണങ്ങള്‍ സാധൂകരിക്കാനായില്ല

Long March, Keezhattorr , August 11, Suresh, vayalkkilikal, Kannur, farmers, paddy field, by pass, construction, mangroves, 

കീഴാറ്റൂർ: ലോങ് മാർച്ചിന്റെ തീയതി ആഗസ്റ്റ് 11ന് തീരുമാനിക്കുമെന്ന് വയൽക്കിളികൾ