dr-v-c-harris-death-literary-critic
in ,

സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ വി സി ഹാരിസ് അന്തരിച്ചു

കോട്ടയം: എം ജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും (Director of Mahatma Gandhi University School of Letters ) എഴുത്തുകാരനുമായ ഡോ വി.സി ഹാരിസ് (Dr. V. C. Harris) അന്തരിച്ചു. സാഹിത്യ-ചലച്ചിത്ര നിരൂപകൻ, ചലച്ചിത്രസംവിധായകൻ, സര്‍വ്വകലാശാല അധ്യാപകൻ, നാടകപ്രവർത്തകൻ തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന് അൻപത്തിയെട്ട് വയസ്സായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയ സംഭവം ഏറെ വിവാദങ്ങൾക്ക് സൃഷ്‌ടിച്ചിരുന്നു.

സർവ്വകലാശാല, സ്കൂൾ ഓഫ് ലെറ്റേഴ്സിന് അനുവദിച്ച പുതിയ ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്‍റെയും പ്രാരംഭ സർവേക്കെത്തിയ സർവ്വകലാശാല ചീഫ് എൻജിനീയറെ അപമാനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് സിന്‍ഡിക്കേറ്റ് വൃത്തങ്ങൾ നേരത്തെ വിശദീകരിച്ചിരുന്നു.

ഡിപ്പാർട്ടുമെൻറ് വികസനത്തിന് എതിരായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും സിൻഡിക്കേറ്റ് വിമർശിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തെ പുറത്താക്കിയതിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമുയർന്നതോടെ സ്കൂൾ ഓഫ് ലെറ്റേഴ്സിന്‍റെ വകുപ്പ് അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ വീണ്ടും നിയമിക്കാൻ സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു.

ഒക്ടോബര്‍ അഞ്ചിന് ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മയ്യഴിയില്‍ ജനിച്ച ഹാരിസ് കണ്ണൂര്‍ എസ് എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമാണ് പഠനം നടത്തിയത്. കോഴിക്കോട് ഫറൂഖ് കോളേജിലും അധ്യാപകനായി സേവനമനുഷ്‌ഠിച്ചിരുന്ന അദ്ദേഹം വിപുലമായ ശിഷ്യ സമ്പത്തിന് ഉടമയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board

അബ്രാഹ്മണരുടെ ശാന്തി നിയമനം: അഭിനന്ദനവുമായി കമല്‍‌

മുഖ്യമന്ത്രി മന്ത്രിമാർക്ക് മാർക്കിടുന്നു