ശബരിമല: സര്‍ക്കാരിന് ദ്രാവിഡര്‍ കഴകത്തിന്‍റെ പ്രശംസ

തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച ഉറച്ച നിലപാടിനെ പെരിയോര്‍ ഇ.വി. രാമസ്വാമി സ്ഥാപിച്ച ദ്രാവിഡര്‍ കഴകം അഭിനന്ദിച്ചു.

സുപ്രീം കോടതി വിധി സ്ത്രീകളുടെ മതപരമായ അവകാശം ഉറപ്പാക്കുന്നതിലുപരി സ്ത്രീകളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ദ്രാവിഡര്‍ കഴകം പ്രസിഡന്‍റ് കെ.വീരമണി പറഞ്ഞു.

അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ചതു പോലെ മറ്റൊരു വിപ്ലവകരമായ നടപടിയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം. സുപ്രീംകോടതിവിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചു ന്യായവും അഭിനന്ദനാര്‍ഹവുമാണെന്ന് കത്തില്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തോട്ടം മേഖല: നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

ശബരിമല മാസ്റ്റർപ്ലാൻ: 142 കോടിയുടെ പദ്ധതികൾക്ക് പണം അനുവദിക്കാൻ കിഫ്ബി