dreams, snake, meaning, explanation, fears , phobias, relax, sleep,   terrifying ,scarier , dream specialist ,Delphi Ellis, snake dreams ,people , trust,cheating, incidents, adults, children, bedtime, 
in ,

സുന്ദര സ്വപ്നത്തിലെ പാമ്പ് പ്രതിനിധീകരിക്കുന്നതെന്ത്?

സുന്ദരമായ ഒരനുഭവമാണ് ഉറക്കം. മനസ്സിനും ശരീരത്തിനും പൂർണമായ വിശ്രമമേകുന്ന ഉറക്കം അല്പനേരത്തേക്ക് ഇഹലോകവാസം വെടിഞ്ഞ അനുഭവത്തിലെത്തിക്കാറുണ്ട്. ഉറക്കത്തിൽ കൂട്ടായി സുഖകരമായ, മനം മയക്കുന്ന സ്വപ്‌നങ്ങൾ (snake dreams) കൂടിയുണ്ടെങ്കിലോ?

എങ്കിൽ പിന്നെ കൂടുതലൊന്നും പറയുകയും വേണ്ട. ആനന്ദ ലബ്ധിക്കിനിയെന്തു വേണം എന്ന് ആരും ചോദിച്ചു പോകും. എന്നാൽ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങൾ കൊണ്ട് ശാന്തമായ ഉറക്കം തടസ്സപ്പെട്ടാലോ? ദുസ്വപ്നങ്ങൾ നമ്മെ വേട്ടയാടാനായി ഇറങ്ങിത്തിരിച്ചാലോ?

സംഘർഷഭരിതമായ ഒരു ദുരനുഭവമായി ഉറക്കം മാറിയാലോ? എങ്കിൽ ജീവിതത്തിൽ ഉറക്കത്തെപ്പോലെ ഭയപ്പെടേണ്ട മറ്റൊന്നും തന്നെയില്ല എന്ന് പറയേണ്ടി വരും. ഉറക്കം വരുന്നു എന്ന തോന്നൽ തന്നെ ഭയാനകമാകും. ശാരീരികവും മാനസികവും ആയ ആരോഗ്യത്തെ അത് കെടുത്തിക്കളയും.

ഉറക്കത്തിൽ പലരും പലതരം സ്വപ്‌നങ്ങൾ കാണാറുണ്ട്. ചില സ്വപ്‌നങ്ങൾ ദീർഘനേരം നമ്മുടെ ഓർമ്മയിൽ തങ്ങി നിൽക്കും. മറ്റു ചിലപ്പോൾ ഉറങ്ങിയെഴുന്നേറ്റ നിമിഷത്തിൽ തന്നെ കണ്ട സ്വപ്നങ്ങളെല്ലാം മറവിയിലേയ്ക്ക് ആണ്ടു പോകും.

സ്വപ്നത്തിൽ ആവർത്തിച്ചാവർത്തിച്ച് കടന്നുവരുന്ന ചില ബിംബങ്ങളും പ്രതീകങ്ങളും രൂപകങ്ങളും പഠനവിധേയമാക്കേണ്ടതുണ്ട് എന്നാണ് മന:ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഉദാഹരണത്തിന് ഉറക്കത്തിൽ നിങ്ങൾ നിരന്തരമായി പാമ്പുകളെ കാണാറുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കണം.

dreams, snake, meaning, explanation, fears , phobias, relax, sleep,   terrifying ,scarier , dream specialist ,Delphi Ellis, snake dreams ,people , trust,cheating, incidents, adults, children, bedtime, അകാരണമായ ഭീതിയും അസ്വാസ്ഥ്യവും ഉൽക്കണ്ഠയും നമ്മെ വേട്ടയാടുന്നുണ്ടാവാം. ദു:സ്വപ്നത്തിൽ നിരന്തര ശല്യമായി മാറുന്ന പാമ്പ് ഒരുപക്ഷെ നമ്മോടു വിശ്വാസ വഞ്ചന ചെയ്ത ഒരാളിനെ അഥവാ വഞ്ചിക്കപ്പെട്ടതായ ഒരനുഭവത്തെ സൂചിപ്പിക്കുന്നതാകാം എന്നാണ് സ്വപ്നങ്ങൾ വിശകലനം ചെയ്യുന്നവരുടെ അഭിപ്രായം.

വിശ്വാസരാഹിത്യം, കരാർ ലംഘനം, ചതി പറ്റിയ അനുഭവം തുടങ്ങിയ സന്ദർഭങ്ങളിൽ നാം പാമ്പുകളെ ദു:സ്വപ്നം കണ്ടേക്കാമെന്നാണ് സൂചന. പുൽപ്പടർപ്പുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പുകൾ നമ്മുടെ തന്നെ ഉപബോധ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒരു ദുരനുഭവത്തിന്റെ പ്രതിഫലനമാണ്.

“ചതിച്ച ഒരു വ്യക്തി, അപ്രതീക്ഷിതമായ വിശ്വാസ വഞ്ചന എന്നിവ അതിൽ വായിച്ചെടുക്കാനാവും. ഒരു വ്യക്തിയോ സംഭവമോ ആയി അതിനു തീർച്ചയായും ബന്ധമുണ്ട്. പുറമേക്ക് പ്രകടമല്ലെങ്കിലും അകമേ നിങ്ങൾ അസ്വസ്ഥനാണെന്നു ചുരുക്കം. അത് പലപ്പോഴും തിരിച്ചറിയണമെന്ന് തന്നെയില്ല.” -മനഃശാസ്ത്രജ്ഞയും സ്വപ്നങ്ങളുടെ അപഗ്രഥനത്തിൽ വിദഗ്ദ്ധയുമായ ഡെൽഫി എല്ലിസ് പറയുന്നു.

എന്നാൽ സ്വപ്‌നങ്ങൾ തികച്ചും വൈയക്തികവും ആത്മനിഷ്ഠവും വലിയൊരളവിൽ അപേക്ഷികവുമാണ്. പാമ്പ് ഒരു പ്രതീകം എന്ന നിലയിൽ എല്ലായ്പ്പോഴും അശുഭ സൂചനയാകണമെന്നില്ല. ചിലരുടെ ആശങ്കയെ പ്രതിഫലിപ്പിക്കുന്ന പാമ്പ് മറ്റു ചിലർക്ക് ശമിക്കാത്ത കാമനകളുടെ പ്രതിനിധാനമാണ്.

അത് പ്രലോഭനത്തെയും പ്രതീകവൽക്കരിക്കുന്നു. അരൂപിയായ എന്തോ ഒന്ന് പതിയിരിക്കുകയും പിന്തുടരുകയും ചെയ്യുന്നതായും വിശകലനം ചെയ്യാം. ചില സംസ്കാരങ്ങളിൽ ജ്ഞാനത്തിന്റെ സവിശേഷവും ശക്തവുമായ അടയാളമായി പാമ്പിനെ കണക്കാക്കുന്നുണ്ട് .

അതിനാൽ സ്വപ്നങ്ങളുടെ വ്യാഖ്യാനത്തിനു വൈയക്തികവും ആത്മനിഷ്ഠവുമായ മാനങ്ങൾ ഉള്ളപ്പോൾ തന്നെ അതിനെ സാമൂഹമനഃശാസ്ത്രപരമായും സാംസ്കാരികമായും വായിച്ചെടുക്കേണ്ടതാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ശിക്ഷാകാലാവധി ഇരട്ടിയാക്കി; പിസ്റ്റോറിയസിന് 15 വര്‍ഷം തടവ്

Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,

കുറിഞ്ഞി ഉദ്യാനം: ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് കുമ്മനം