ഉണക്കി പൊടിച്ച ചാണകം ഇനി പരിസ്ഥിതിസൗഹൃദ പാക്കറ്റിൽ 

നേമം: പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടിയ നേമം ബ്ലോക്ക് പഞ്ചായത്ത് ഉണക്കിപ്പൊടിച്ച ചാണകം വിപണിയിലെത്തിക്കാനൊരുങ്ങുന്നു.  1700 ഓളം ക്ഷീരകർഷകരും 25 ക്ഷീര സംഘങ്ങളുമാണ് ബ്ലോക്കിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി പ്രവർത്തിക്കുന്നത്.

ക്ഷീരോത്പാദനത്തിനുപുറമെ  തൊഴുത്തുകൾ മാലിന്യമുക്തവുമാകണം എന്ന ആശയം മുൻനിർത്തി ചാണകം ഉണക്കിപ്പൊടിച്ച് പരിസ്ഥിതി സൗഹൃദ  പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്ന പദ്ധതിക്കാണ് തുടക്കമിടുന്നത്. ഇതിനായി  താൽപ്പര്യമുള്ളവരിൽ നിന്നും ഗ്രാമസഭാ തലത്തിൽ പട്ടിക ശേഖരിച്ചുകഴിഞ്ഞു.

പശുവളർത്തലും പാലുൽപ്പാദനവും ലാഭകരമാണെങ്കിലും ചാണകം നീക്കം ചെയ്യാൻ ഫലപ്രദമായ മാർഗങ്ങൾ ഇല്ലാത്തതാണ് ക്ഷീരകർഷകരെ പ്രശ്‌നത്തിലാക്കുന്നത്.  പലരും പശുവളർത്തലിൽ നിന്ന് പിന്മാറാനും ഇതു കാരണമാകുന്നുണ്ട്.

ഇതിനൊക്കെയുള്ള പരിഹാരമായാണ് ഉണക്കിപ്പൊടിച്ച ചാണകം വിപണിയിലെത്തിക്കുക എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി പറഞ്ഞു. പാഴായിപ്പോകുന്ന ചാണകം ഇത്തരം രീതിയിൽ വിപണിയിൽ എത്തിക്കുന്നതിലൂടെ കർഷകർക്കിടയിൽ ജൈവവള ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാകും.

കിലോയ്ക്ക് 20 രൂപ നിരക്കിൽ വിവിധ ക്ഷീര സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, കൃഷി ഭവന്റെ സ്വാശ്രയ വിപണന കേന്ദ്രങ്ങൾ എന്നിവ വഴി വിറ്റഴിക്കാനാണ് തീരുമാനമെന്നും പ്രസിഡന്റ് പറഞ്ഞു.
ചാണകം നിറയ്ക്കാനുള്ള പരിസ്ഥിതി സൗഹൃദ കിറ്റുകൾ പഞ്ചായത്ത് നൽകും.

ഇതിൽ ചാണകം നിറച്ച് ക്ഷീരകർഷകർക്ക് സ്വന്തമായി വിപണി കണ്ടെത്തുന്നതിനും തടസമില്ല. എന്നാൽ പഞ്ചായത്തിന്റെ ഗുണനിലവാര പരിശോധനക്ക് ശേഷം മാത്രമേ ഇത് വിറ്റഴിക്കാനാവൂ. ഈ പദ്ധതിയുടെ വിജയസാധ്യത വിലയിരുത്തി  ക്ഷീര കർഷകർക്ക് അനുയോജ്യമായ സമാനമായ മറ്റ് പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും  പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal,

ജനാധിപത്യത്തിന് നവജീവനേകി ഇന്ദ്രപ്രസ്ഥത്തിൽ നിന്നൊരു ശുഭവാർത്ത

നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്