ദുബായ്  നിരത്തിൽ ഇനി ഡ്രൈവറില്ലാ ടാക്സിയും 

ദുബായ് :ദുബായ് മെട്രോ, ദുബായ് ട്രാം  എന്നീ   ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പിന്നാലെ ദുബൈയിൽ ഡ്രൈവറില്ല ടാക്സിയും പരീക്ഷണത്തിനൊരുങ്ങുന്നു. ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവില്ല ടാക്സിയുടെ പരീക്ഷണ ഓട്ടം നടത്തുന്നത്.  മൂന്ന് മാസത്തേക്കാണ് പരീക്ഷണം . പരീക്ഷണ ഓട്ടം നടത്തുമ്പോൾ സുരക്ഷ കണക്കിലെടുത്ത്  യാത്രക്കാരെ അനുവദിക്കാറില്ല . മുൻകൂട്ടി നിശ്ചയിച്ച പാതയിലൂടെ മാത്രമാണ്  ടാക്സി  ഓടുന്നത്.

നിരവധി  നൂതന സംവിധാനങ്ങളോടെയാണ് ഡ്രൈവറില്ലാ ടാക്സി എത്തിയിരിക്കുന്നത് . ഗതാഗതക്കുരുക്ക് മനസിലാക്കാനും, അപകടങ്ങൾ  ഒഴിവാക്കാനും, വാഹനം  നിയന്ത്രിക്കാനുമുള്ള മികച്ച സെൻസറുകളും ക്യാമറകളുമാണ് ടാക്സിയിലുള്ളത്.  മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരേ  സമയം  നാല് യാത്രക്കാർക്ക് ടാക്സിയിൽ സഞ്ചരിക്കാം. മണിക്കൂറിൽ  35  കിലോമീറ്റർ വേഗത്തിലാണ് ടാക്സി സഞ്ചരിക്കുക.
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി  ഡ്രൈവറില്ലാ ടാക്സി ആദ്യമായി അവതരിപ്പിച്ചത് ജൈറ്റക്‌സ് സാങ്കേതികവാരത്തിലാണ്. ഡ്രൈവറില്ലാ ടാക്സിയുടെ   പരീക്ഷണ ഓട്ടം  എത്രത്തോളം വിജയിക്കുമെന്നതിനെ ആശ്രയിച്ചാവും മറ്റ്  സ്ഥലങ്ങളിലേക്കുള്ള   സേവനങ്ങൾ വ്യാപിപ്പിക്കുക.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഐ.സി.സി മികച്ച വനിതാ  ക്രിക്കറ്റർ സ്‌മൃതി മന്ദാന 

പ്രകാശ് രാജ് ലോക് സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കും