കേരളത്തിൽ വൻ ലഹരി മരുന്ന് വേട്ട; പിടിച്ചെടുത്തത് 30 കോടി രൂപയുടെ എംഡിഎംഎ

കൊച്ചി: കേരളത്തിൽ വീണ്ടും വൻതോതിൽ ലഹരി മരുന്നുകൾ ( drugs ) പിടികൂടി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള ഭാഗത്ത് വൻ ലഹരിമരുന്ന് വേട്ടയാണ് ഇന്ന് നടന്നത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന മെഥലീൻ ഡയോക്സി മെതാംഫിറ്റമിൻ ( MDMA ) പിടികൂടിയതായി അധികൃതർ അറിയിച്ചു.

ആലുവയിലെ എക്‌സൈസ് ഇന്റലിജന്‍സാണ് മയക്കുമരുന്ന് കടത്തുകാരെ പിടികൂടിയത്. അഞ്ചു കിലോയോളം മെഥലീൻ ഡയോക്സി മെതാംഫിറ്റമിൻ  പരിശോധനയിൽ പിടിച്ചെടുത്തു. കേരളത്തില്‍ ഇതാദ്യമായാണ് ഇത്രയധികം എംഡിഎംഎ പിടികൂടുന്നത്.

സംസ്ഥാന എക്സൈസ് ഇന്‍റലിജൻസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കടത്തുന്നതായി കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേർ അറസ്റ്റിലായി. ഇവരുടെ വാഹനവും എക്‌സൈസ് പിടിച്ചെടുത്തു.

കേരളം കേന്ദ്രീകരിച്ച് എം ഡി എം എ വിപണനം നല്‍കുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു.

തുടർന്നാണ് വൻ മയക്കുമരുന്ന് വേട്ട നടത്താനായത്. നേരത്തെ അഞ്ച് കോടിയുടെ എം ഡി എം എ കൊച്ചിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

toddy , toddy shop, kerala, Chief Minister, Pinarayi, pension, workers, alcohol, ban, supreme court, national high ways, Kerala Toddy Shop Licensee Association , abkari policy, exemption,

കള്ള് വ്യവസായത്തിലെ അപചയം; വിമർശനവുമായി മുഖ്യമന്ത്രി

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

ഷുഹൈബ് വധം: സിബിഐ അന്വേഷിക്കണമെന്ന് പരേതന്റെ പിതാവ്