Dubai police, plane, pull, world record, A380 plane
in ,

വിമാനം വലിച്ചു നീക്കിയ ദുബായ് പോലീസിന് ലോക റെക്കോർഡ്

ദുബായ്: മറ്റൊരു ലോക റെക്കോർഡ് (world record) നേടിക്കൊണ്ട് ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ദുബായ് പോലീസ് (Dubai police). ദുബായ് ഫിറ്റ്നസ് ചലഞ്ചിനോട്(DFC) അനുബന്ധിച്ച് ഒരു സംഘം പോലീസുദ്യോഗസ്ഥർ A380 എന്ന വിമാനം റൺവേയിലൂടെ നൂറ് മീറ്ററോളം വലിച്ചു നീക്കിക്കൊണ്ട് പുതിയ ചരിത്രമെഴുതി.

ഹോങ്കോങ്ങിൽ നൂറ് പേർ ചേർന്ന് 218.56 ടൺ ഭാരമുള്ള വിമാനം നീക്കിയ റെക്കോർഡാണ് ഇവർ തിരുത്തിക്കുറിച്ചത്. ദുബായ് പോലീസിലെ ചീഫ് കമാൻഡർ മേജർ ജനറൽ അബ്ദുള്ളാഹ് ഖലീഫ അൽ മറി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഡയറക്ടർ ഹുദാ കസബിൾ നിന്നും റെക്കോർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

302.68 ടൺ ഭാരമുള്ള ജംബോ ടോവിങ് എമിറേറ്റ്സ് വിമാനമാണ് ഈ നേട്ടം കൈവരിക്കുന്നതിനായി ഉപയോഗപ്പെടുത്തിയത്. സർട്ടിഫിക്കറ്റ് ദാന ചടങ്ങിൽ ചീഫ് ഓഫ് പോട്സ് അസിസ്റ്റന്റ് കമാൻഡർ ബ്രിഗേഡിയർ അഹമ്മദ് മുഹമ്മദ് ബിൻ താനി, എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ അബ്ദുള്ളാഹ് ഹുസൈൻ ഖാൻ, ദുബായ് എയർപോർട്ട്സ് വൈസ് പ്രസിഡന്റ് ജമാൽ അൽ-ഹൈ എന്നിവർ സന്നിഹിതരായിരുന്നു.

ഇത്തരത്തിലൊരു ലോക റെക്കോർഡ് നേടുന്നതിൽ പൂർണ്ണ പിന്തുണ നൽകിയ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പ് സി ഇ ഒ യുമായ ഷെയ്ഖ് അഹമ്മദ് ബിൻ അൽ മാക്റ്റത്തിന്റെ പിന്തുണ പ്രശംസനീയമാണെന്ന് മാജ്-ജൻ-അൽ മറി അഭിപ്രായപ്പെട്ടു.

ആരോഗ്യവും കായികക്ഷമതയും വർദ്ധിപ്പിക്കാനുള്ള ഇത്തരം പരിപാടികൾ യുഎ ഇ സമൂഹത്തിൽ സംഘടിപ്പിച്ചതിനെ അഭിനന്ദിച്ച പോലീസ് മേധാവി ഈ ലോക റെക്കോർഡിലൂടെ ദുബായ് പോലീസ് പൊതു സമൂഹത്തിൽ അഭിമാനകരമായ നേട്ടം കൈവരിച്ചതായി ചൂണ്ടിക്കാട്ടി.

ദുബായ് രാജകുമാരനായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മാക്ടത്തിന്റെ നിർദ്ദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ മാജ്-ജൻ-അൽ മറി കായിക ക്ഷമത നിലനിർത്തുന്നതിനുള്ള അദ്ദേഹത്തിന്റെ വീക്ഷണം സാധ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ചൂണ്ടിക്കാട്ടി. രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും കായിക ക്ഷമത നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.youtube.com/watch?v=XDwovtndbIQ

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കോടതിയലക്ഷ്യം: ജല അതോറിറ്റി എം.ഡിക്കെതിരെ അറസ്റ്റ് വാറണ്ട്

എ കെ ശശീന്ദ്രനെതിരെയുള്ള കേസ് പിൻവലിക്കാൻ ഹർജി