ചലച്ചിത്രമേളയ്ക്കിടെ ഹർത്താൽ: ഡി വൈ എഫ് ഐ അപലപിച്ചു 

Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,
Empty Theater Chairs

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ച ബിജെപി നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് വെച്ച് നടക്കുന്നതിനിടെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും വന്നുചേരുന്ന തിരുവനന്തപുരം ചലച്ചിത്രമേളയെ അലങ്കോലപ്പെടുത്താനാണ് ഹർത്താലിലൂടെ ബിജെപി ശ്രമിക്കുന്നത്. യാതൊരുവിധ കാരണവുമില്ലാതെ ആസൂത്രിതമായി അക്രമം നടത്തിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നിരന്തരം അക്രമസമരങ്ങൾ നടത്തിയിട്ടും പൊതുജനങ്ങളുടെ പിന്തുണ ഇതുവരെ ബിജെപിക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞമാസമാണ് അയ്യപ്പഭക്തൻ പോലീസ് നടപടിയിൽ മരണപ്പെട്ടുവെന്ന് വ്യാജപ്രചരണം നടത്തി സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തിയത്.

പത്തനംതിട്ട ജില്ലയെ ഒഴിവാക്കാതെ വൃശ്ചികമാസം ഒന്നാം തീയതി തന്നെ ഹർത്താൽ പ്രഖ്യാപിച്ചത് അന്ന് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിരന്തരം നുണ പ്രചരിപ്പിക്കുകയും അതുവഴി നാട്ടിൽ കലാപം അഴിച്ചുവിടാനുമാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സംഘപരിവാറിന്റെ ഈ കുടിലനീക്കത്തിനെതിരായി പൊതുജനങ്ങൾ രംഗത്തിറങ്ങണം. കേരളത്തിന്റെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ  ഹർത്താൽ നടത്തി അക്രമം അഴിച്ചുവിടാനുള്ള ബിജെപി നീക്കത്തിനെതിരെ സാംസ്‌ക്കാരിക കേരളം പ്രതികരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഡിസൈന്‍ സമ്മിറ്റിന് ചൊവ്വാഴ്ച കൊച്ചിയില്‍ തുടക്കം

ലക്ഷ്യമിട്ടത് ഇസ്ലാമിക തത്വങ്ങളുടെ ദുര്‍വ്യാഖ്യാനം തടയാന്‍: മജീദി