Sudarshan , E.C.G. Sudarshan, scientist, passed away, Physics, USA, India,
ECG Sudarsan
in , ,

സുപ്രസിദ്ധ ശാസ്ത്രജ്ഞന്‍ ഇ.സി.ജി സുദര്‍ശന്‍ അന്തരിച്ചു

തിരുവനന്തപുരം: ശാസ്ത്രലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയതിലൂടെ രാജ്യത്തിന്റെ അന്തസ്സ് വാനോളമുയർത്തിയ സുപ്രസിദ്ധ ശാസ്ത്രജ്ഞന്‍ ഇ.സി.ജി സുദര്‍ശന്‍ ( E.C.G. Sudarshan ) അന്തരിച്ചു. എൺപത്തിയാറു വയസായിരുന്നു.

ഇ.സി.ജി. സുദർശൻ എന്ന പേരിൽ പ്രശസ്തനായ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ ഭൗതിക ശാസ്ത്രത്തിലാണ് തന്റെ മികവ് തെളിയിച്ചത്. 2007 -ൽ പത്മ വിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഒൻപത് പ്രാവശ്യം നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഡോ. ഇ.സി.ജി സുദര്‍ശന്‍ ക്വാണ്ടം ഒപ്റ്റിക്സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ സിദ്ധാന്തം തിരുത്തിയെഴുതി.

കേരളത്തിൽ കോട്ടയം ജില്ലയിലെ പള്ളം,പാക്കിലെ എണ്ണക്കൽ വീട്ടിൽ, 1931 സെപ്റ്റംബർ 16-ന് ജനിച്ച ഇ.സി.ജി സുദര്‍ശന്‍ പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന ‘ടാക്കിയോണുകൾ’ എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പഠനത്തിന്റെ പേരിലാണ് അതിപ്രശസ്തനായത്.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇ.സി.ജി സുദര്‍ശന്‍ ഭാരതീയ തത്ത്വചിന്ത, വേദാന്തം എന്നിവയെ സംബന്ധിയായ പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.

വൈദ്യനാഥ് മിശ്രയുമൊന്നിച്ച്‌ സുദര്‍ശന്‍ നടത്തിയ ക്വാണ്ടം ഒപ്റ്റിക്സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലിനെ ശാസ്ത്രലോകം ‘ക്വാണ്ടം സീനോ ഇഫക്‌ട്’ എന്നാണ് വിശേഷിപ്പിച്ചത്.

‘പ്രകാശപരമായ അനുരൂപ്യം’ എന്നു പുകൾപെറ്റ ആ കണ്ടുപിടിത്തത്തിനാണ് 2005-ല്‍ സുദര്‍ശന്‍റെ പേര് നൊബേല്‍ സമ്മാനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടത്.

ഒൻപതു പ്രാവശ്യം ഊർജ്ജതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിനു നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തനിയ്ക്ക് അതു ലഭിക്കാതെ പോയത്, ശാസ്ത്രലോകത്തിലെ തല്പരകക്ഷികളുടെ ഇടപെടൽ മൂലമാണെന്ന് ഇ.സി.ജി സുദര്‍ശന്‍ നേരത്തെ ആരോപിച്ചിരുന്നു.

തന്റെ കണ്ടെത്തലുകൾ കേട്ടു പകർത്തി സ്വന്തമാക്കുകയും തുടർന്ന് അവ സ്വന്തം പേരിലാക്കി സമ്മാനം വാങ്ങുകയും ചെയ്തവരുടെ കൂട്ടത്തിൽ നൊബേൽ ജേതാവ് മറെ ഗെൽമാൻ, ഈഗോൺ ക്രൗസ്  എന്നീ ശാസ്ത്രജ്ഞരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

നൊബേൽ സമ്മാനം ലഭിക്കാത്ത പ്രഗത്ഭർക്ക് സമ്മാനിക്കുന്ന പ്രസിദ്ധമായ ഡിറാക് മെഡലിന് 2010-ൽ ഇ.സി.ജി സുദര്‍ശന്‍ അർഹത നേടിയിരുന്നു. 1957-59 കാലഘട്ടത്തിൽ ഹാർവാർഡ് സർവ്വകലാശാലയിൽ അധ്യാപകനായി സേവനം അനുഷ്‌ടിച്ചിട്ടുള്ള അദ്ദേഹം തുടർന്ന് ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സ്ഥാപനങ്ങളിൽ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mahi CPM leader Babu , Mahi , murder, Babu, CPM, RSS, arrest, police, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, radio jockey , Rajesh, murder, kerala, Alibhai, police custody, Special Investigation Team ,SIT,probe, Abdul Sathar, Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

മാഹിയിലെ സിപിഎം നേതാവിന്റെ വധം: മൂന്ന്​ ആര്‍എസ്​എസ്​ പ്രവര്‍ത്തകര്‍ അറസ്​റ്റില്‍

village office , Ernakulam,  70 years old, fire, police, case, Amballur, re survey , 

എറണാകുളത്ത് വയോധികന്‍ വില്ലേജ് ഓഫീസിന് തീയിട്ടു