E Chandrasekharan Nair, died, former minister, communist, food minister, kerala, death, passed away, Maveli stores, Nayanar, government, MLA, tourism,
in ,

മുന്‍ മന്ത്രി ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ നായർ (E Chandrasekharan Nair) അന്തരിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇദ്ദേഹം അന്തരിച്ചത്. എൺപത്തിഒൻപത് വയസ്സായിരുന്നു. കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രിമാരിൽ പ്രമുഖനായിരുന്നു ഇദ്ദേഹം.

പൊതുവിപണിയിൽ ഇടപെടാൻ മാവേലി സ്‌റ്റോർ ആരംഭിച്ചതിന്റെ പേരിൽ കേരളത്തിന്റെ ‘മാവേലി മന്ത്രി’യായി ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ഒാണച്ചന്തകൾ ആരംഭിച്ചത്.

1957–ൽ ആദ്യനിയമസഭയിൽ അംഗമായ ചന്ദ്രശേഖരൻ നായർ ആകെ ആറു തവണ നിയമസഭാംഗമായി (57, 67, 77, 80, 87, 96. നായനാർ മന്ത്രിസഭയിൽ മൂന്നുതവണ മന്ത്രി സ്ഥാനം വഹിച്ചു.

1980ലും 87ലും പൊതുവിതരണം, ഭവനനിർമ്മാണം എന്നീ വകുപ്പുകൾ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 96-ലെ മൂന്നാം നായനാർ മന്ത്രിസഭയിൽ ഈ വകുപ്പുകൾക്കു പുറമേ നിയമവും വിനോദസഞ്ചാരവും കൈകാര്യം ചെയ്തു.

1980-ൽ ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്താണ് ഓണച്ചന്തകൾ ആരംഭിച്ചത്. ഓണച്ചന്തകളുടെ വിജയത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാവേലി സ്‌റ്റോറുകൾ ആരംഭിച്ചു.

എട്ടു വർഷം സംസ്‌ഥാന സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ഇദ്ദേഹം സഹകരണ നിക്ഷേപണ സമാഹരണ പദ്ധതിയ്ക്ക് രൂപം നൽകി . ‘ജനയുഗം’ മാനേജിങ് എഡിറ്ററായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Virendra Kumar, MP, resignation,Nitish kumar , JD (U), Kerala leader, Bihar Chief Minister, SJD, Kerala, meeting, decision, LDF, UDF, member of the parliament, politician,

വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജി വയ്ക്കുന്നു

Maggi, Nestle, fined, UP, 62 lakh rupees, makers ,Nestle company, distributors, Multinational giant , samples ,product, tested ,Uttar Pradesh,Shahjahanpur administration , imposed,

മാഗിക്ക് ഗുണനിലവാരമില്ല; നെസ്​ലെയ്ക്ക് 62 ലക്ഷം രൂപ പിഴ