E-cigarettes , dangers, study,health problems, harm, liver, electronic cigarettes , conventional cigarettes ,  fatty liver disease, circadian rhythm dysfunction, research,
in ,

ഇ-സിഗരറ്റ്: ഞെട്ടലേകുന്ന പുതിയ പഠനഫലവുമായി ഗവേഷകർ

പുകവലിയെന്ന ദുഃശീലത്തിന് ശാസ്ത്രപുരോഗതി മനുഷ്യന് നൽകിയ പുതു പുത്തൻ സാധ്യതകളിലൊന്നാണ് ഇ- സിഗരറ്റ് അഥവാ ഇലക്ടോണിക് സിഗരറ്റുകൾ ( E-cigarettes ). പുകവലിക്കാരെ നിത്യ ദുരിതത്തിലാഴ്ത്തുന്ന സിഗരറ്റുകളിൽ നിന്ന് മുക്തി തേടി ഇ-സിഗരറ്റിൽ അഭയം പ്രാപിച്ചവർക്ക് ഞെട്ടലേകുന്നതാണ് പുതിയ പഠനം.

യാന്ത്രിക സിഗരറ്റുകൾ അത് ഉപയോഗിക്കുന്നവരുടെ കരളിന്റെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. എൻഡോക്രൈൻ സൊസൈറ്റിയുടെ 100-മത് വാർഷിക സമ്മേളനം ചിക്കാഗോയിൽ നടക്കവെയാണ് ഈ പഠനം അവതരിപ്പിച്ചത്.

കാലിഫോർണിയയിലെ ചാൾസ് ആർ ഡ്രൂ മെഡിസിൻ ആൻഡ് സയൻസ് സർവ്വകലാശാലയിലെ തിയോഡ്രെ സി ഫ്രീഡ്മാന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പഠനമാണ് ഇ-സിഗരറ്റുകളുടെ ദൂഷ്യ വശങ്ങളിലേക്ക് വെളിച്ചം വീശിയത്.

പരമ്പരാഗതമായ സിഗരറ്റുകളെ അപേക്ഷിച്ച് സുരക്ഷിതത്വം ഉറപ്പ് നൽകുന്നുവെന്ന പരസ്യങ്ങളാണ് ഇ-സിഗരറ്റുകൾക്ക് പ്രചാരണം ലഭിക്കുവാൻ കാരണമെന്നും എന്നാൽ പ്രചരിപ്പിക്കപ്പെടുന്നത് പോലെ ഉപഭോക്താക്കൾക്ക് ഗുണകരമല്ല അതിന്റെ ഉപയോഗമെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ ഫ്രൈഡ്മാൻ അഭിപ്രായപ്പെടുന്നു.

കരളിൽ അമിതമായി കൊഴുപ്പിന്റെ നിക്ഷേപം കൂട്ടുന്നത് വഴിയാണ് ഇവ ആരോഗ്യത്തിനു ദോഷകരമായി ഭവിക്കുന്നതത്രെ. ഇ-സിഗരറ്റുകളിൽ നിക്കോട്ടിന്റെ സാന്നിധ്യമുണ്ടെന്നും ഇവ കരൾ സംബന്ധമായ രോഗങ്ങൾ സൃഷ്ടിക്കുമെന്നും ഗവേഷകർ അറിയിച്ചു.

ദീർഘകാലാടിസ്ഥാനത്തിൽ പ്രമേഹം, ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുവാനുള്ള സാധ്യത ഇപ്പോഴും അവ്യക്തമാണെന്ന് ഫ്രൈഡ്മാൻ ഉൾപ്പെടെയുള്ള ഗവേഷകർ പറയുന്നു.

അപ്പൊലിപോപ്രോടീൻ E അഭാവമുള്ള ഒരു കൂട്ടം എലികളിലാണ് പന്ത്രണ്ട് ആഴ്ചകൾ നീണ്ട് നിന്ന പഠനം നടത്തപ്പെട്ടത്. ഇത്തരം പ്രോടീനുകളുടെ അഭാവം അവയിൽ ഹൃദ്രോഗങ്ങളുടേയും കരളിൽ കൊഴുപ്പ് അടിയുന്നതിന്റെയും സാധ്യത വർധിപ്പിച്ചതായി ഗവേഷകർ കണ്ടെത്തി.

പഠനത്തിന്റെ തുടർഘട്ടത്തിൽ കൊഴുപ്പ് കൂടുതലടങ്ങിയ ആഹാരമാണ് ഇവർക്ക് നൽകപ്പെട്ടത്. ഇവയിൽ ഒരു കൂട്ടം എലികളെ ഇ-സിഗരറ്റ് ഏറോസോൾ കടത്തി വിടുന്ന ചേംബറിനുള്ളിൽ സൂക്ഷിച്ചു.

അവയുടെ രക്തത്തിലുള്ള നിക്കോട്ടിന്റെ അളവ് പുകവലിക്കുന്നവരുടെയും ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരുടേതിനും സമാനമായിരുന്നു. മറ്റൊരു കൂട്ടം എലികളെ സലൈൻ ഏറോസോളിന് വിധേയമാക്കിയിരുന്നു.

പിന്നീട് ആർ എൻ എ സീക്വൻസ് അനാലിസിസ് സാങ്കേതിക വിദ്യയുപയോഗിച്ച് ഇ-സിഗരറ്റിന്റെ ദൂഷ്യഫലങ്ങൾ ബാധിക്കപ്പെട്ട കരളിലെ ജീനുകളെ പരിശോധിച്ചു. 433 ജീനുകളിൽ പരിണാമങ്ങൾ സംഭവിച്ചതായി കണ്ടെത്താനും ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്.

കൂടാതെ ഇ-സിഗരറ്റുകൾക്ക് വിധേയമായ പരീക്ഷണ ജീവികളിൽ ജൈവ ഘടികാരം വ്യത്യാസപ്പെട്ടിരിക്കുന്നതായും കണ്ടെത്തി. ഇത് കരൾ രോഗങ്ങൾക്ക് ആക്കം കൂട്ടുമെന്നാണ് ശാസ്ത്ര നിരീക്ഷണം.

തങ്ങളുടെ പഠനം കുട്ടികളിലും മുതിർന്നവരിലും ഇ-സിഗരറ്റുകളുടെ ഉപയോഗം തടയാൻ പ്രേരിപ്പിക്കുന്ന ഘടകമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രൈഡ്മാൻ അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

heart , surgeries , heart operations, medical college hospital, fake news,  surgery,  Kerala Government , scheme , provide, financial and medical aid , heart ailments,

ഹൃദയ ശസ്ത്രക്രിയയിൽ പ്രതിസന്ധി; വാർത്ത അടിസ്ഥാനരഹിതമെന്ന് സൂപ്രണ്ട്

നാവിൽ വെള്ളമൂറി കൊതിപ്പിക്കുന്ന ഇഷ്ടം