in ,

ശ്രീധരനെയും ഡിഎംആര്‍സിയെയും മടക്കി വിളിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്

തിരുവനന്തപരും: ഇ.ശ്രീധരനെയും ( E Sreedharan ) ഡി.എം.ആര്‍.സിയെയും ( DMRC ) മടക്കി വിളിക്കണമെന്നും ശ്രീധരനുമായി ചര്‍ച്ച നടത്തി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ പണി നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ( Chennithala ) മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സി.യും ഇ. ശ്രീധരനും പിന്മാറി എന്ന വാര്‍ത്ത അത്യന്തം ദുഖത്തോടും നിരാശയോടുമാണ് കേരള ജനത ശ്രവിച്ചതെന്നും പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരെ താത്പര്യം കാണിക്കാതിരുന്ന സാഹചര്യത്തില്‍ വേദനയോടെയാണ് ശ്രീധരന്‍ പിന്മാറിയതെന്നും ചെന്നിത്തല കത്തിലൂടെ വ്യക്തമാക്കി.

ശ്രീധരനെപ്പോലെ രാഷ്ട്രം ആദരിക്കുന്ന ഒരു പ്രതിഭാശാലി പിറന്ന മണ്ണിലെ ഒരു പദ്ധതിയില്‍ നിന്നുംപിന്മാറേണ്ടിവരുന്നത് കേരളീയര്‍ക്കാകെ അപമാനമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ കൊണ്ടുവരിക എന്നത് കേരളം ദീര്‍ഘകാലമായി മനസ്സില്‍ താലോലിക്കുന്ന സ്വപ്നമാണെന്ന് ചെന്നിത്തല സൂചിപ്പിച്ചു.

തികച്ചും അസാധ്യമെന്ന് കരുതിയിരുന്ന കൊച്ചി മെട്രോ പദ്ധതി കുറഞ്ഞ കാലംകൊണ്ട് കുറഞ്ഞ ചെലവില്‍ നടപ്പായത് ശ്രീധരന്റെ കര്‍മ്മകുശലയതും പ്രാഗത്ഭ്യവും കാരണമാണെന്നും ഇന്ത്യയില്‍തന്നെ ഏറ്റവും കുറഞ്ഞ കാലയളവില്‍ നിര്‍മ്മിച്ച മെട്രോ എന്ന ഖ്യാതി കൊച്ചിക്കുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അദ്ദേഹത്തിൻറെ  കര്‍മ്മ വൈഭവം തിരുവനന്തപുരത്തും കോഴിക്കോട്ടും കൂടി ലഭ്യമായിരുന്നു എന്നത് കേരളീയർക്ക് ലഭിച്ച വരദാനമായിരുന്നു എന്നും അതാണ് തട്ടിത്തെറിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയാണ് അനുയോജ്യം എന്ന തീരുമാനത്തിലേയ്ക്ക് എത്തിയത് 2014 യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലത്താണെന്നും 2015 സെപ്തംബറില്‍ ആ സര്‍ക്കാര്‍ പദ്ധതിരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ഡി.എം.ആര്‍.സി.യെ ചുമതലപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ഓർമ്മിപ്പിച്ചു.

യു.ഡി.എഫ്.സമയത്തുള്ള തീരുമാനവുമായി പദ്ധതി മുന്നോട്ടുനീക്കാനായിരുന്നു എൽ ഡി എഫ് തീരുമാനിച്ചതെന്നും പക്ഷേ പിന്നീട് സംഭവിച്ചതൊക്കെ ദുരൂഹമായ കാര്യങ്ങളാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.ലൈ

റ്റ് മെട്രോയുടെ ഭാഗമായി നിര്‍മ്മിക്കേണ്ട തിരുവനന്തപുരത്തെ മേല്‍പ്പാലങ്ങളുടെ പണി ഡി.എം.ആര്‍.സി.യെ ഏല്പ്പിച്ചുകൊണ്ട് 2016 സെപ്തംബറില്‍ പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിക്കപ്പെട്ടതായും അജ്ഞാതമായ കാരണങ്ങളാല്‍ ഡി.എം.ആര്‍.സി.യെ ഏല്പ്പിച്ച പണിയില്‍നിന്ന് അവരെ പിന്‍വലിച്ച് ടെണ്ടര്‍ ചെയ്യാന്‍ പോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രത്തിന്റെ പുതിയ മെട്രോ നയം അനുസരിച്ച് പുതുക്കിയ തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോയുടെ ഡി.പി.ആര്‍ 2016 നവംബറില്‍തന്നെ ഡി.എം.ആര്‍.സി കേരള സര്‍ക്കാരിനെ ഏല്‍പ്പിച്ചിരുന്നതായും എന്നാൽ നാലു മാസമായിട്ടും അത് കേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അത് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കാന്‍ ശ്രീധരന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും സമയം പാഴാക്കാതെ പ്രാരംഭപണികള്‍ ആരംഭിക്കണമെന്ന ശ്രീധരന്റെ നിര്‍ദ്ദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെവി കൊടുത്തില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ഡി.എം.ആര്‍.സി.യെയും ശ്രീധരനെയും പിണക്കിവിടുന്നത് തിരുവനന്തപുരം-കോഴിക്കോട് മെട്രോകളുടെ പണി അനന്തമായി നീളാനോ, എന്നെന്നേക്കുമായ സ്വപ്നം അസ്തമിക്കാനോ കാരണമാകുമെന്നും രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ച ശ്രീധരന്റെ വൈഭവം ലഭ്യമാക്കാനാണ് പാട്നയിലെയും ഇന്തോനേഷ്യയിലെയും പ്രോജക്ടുകള്‍ ഉപേക്ഷിച്ച് അദ്ദേഹം കേരളത്തിലേയ്ക്ക് വന്നതെന്നും അദ്ദേഹം കത്തിലൂടെ ഓർമ്മിപ്പിച്ചു.

ശ്രീധരനെ മടക്കിവിളിക്കണമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം അതിനനുസരിച്ച് മാറ്റേണ്ടതാണ് ആവശ്യമാണെന്നും ശ്രീധരന്റെ സേവനം കേരളത്തിന് നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UST Global , Women’s Day, celebration, Thiruvananthapuram centre ,March 8 ,campus, event,guests, R. Sreelekha, IPS, GDP  Dr. V. R. Lalithambika, India’s Rocket Women, Scientist and Deputy Director ,VSSC ,Meera Nair, Journalist , Writer, dance, music,

യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ വനിതാ ദിനം ആഘോഷിച്ചു

Virat Kohli, Uber, Brand Ambassador ,

വിരാട് കോലി ഊബര്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍