e-waste, jewelry, Dell,recycling, gold, silver,  technology company, designer, Nikki Reed, precious metals, recycle, laptops, smartphones, Dell Reconnect, Goodwill, stores, US, Gemstones , opals , diamonds
in , ,

ഇ-മാലിന്യത്തിൽ നിന്ന് സ്വർണ്ണവും വെള്ളിയും; ട്രെൻഡി ആഭരണങ്ങളുമായി ഡെൽ

ആഗോളതലത്തിൽ വലിയ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഇ-മാലിന്യം ( e-waste ) അഥവാ ഇലക്ട്രോണിക് മാലിന്യം. ഉപയോഗശൂന്യമായതിനാൽ ഉപഭോക്താക്കൾ ഉപേക്ഷിക്കുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് ,കംപ്യൂട്ടർ, ടെലിവിഷൻ തുടങ്ങിയവയുടെ മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കുമെന്നത് ആഗോളവ്യാപകമായി വലിയ ആശങ്കയാണ് സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ഈ ആശങ്കകൾക്കും സംശയങ്ങൾക്കും അല്പം ആശ്വാസമേകി ഇതാ ഒരു സന്തോഷവാർത്ത. നിങ്ങളുടെ കംപ്യൂട്ടറുകൾ ഇനി നിങ്ങൾക്ക് സ്വർണ്ണവും വെള്ളിയും തരും. ആശ്ചര്യപ്പെടേണ്ട, സംഗതി സത്യമാണ്. ജനങ്ങൾ ഈ സത്യം മനസ്സിലാക്കാതെ തങ്ങളുടെ ലാപ്ടോപ്പും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും ശരിയായ രീതിയിൽ സംസ്കരിക്കാതെ വലിച്ചെറിയുമ്പോൾ ഈ വിലപിടിപ്പുള്ള ലോഹങ്ങളാണ് ചപ്പുചവറുകൾക്കിടയിൽ നഷ്ടപ്പെടുന്നത്.

ബഹുരാഷ്ട്ര കമ്പ്യൂട്ടർ ടെക്നോളജി കമ്പനിയായ ഡെല്ലിന്റെ കണക്ക് പ്രകാരം അവരുടെ അമേരിക്കയിലെ ഉപഭോക്താക്കൾ തങ്ങളുടെ മൊബൈൽ ഫോണുകൾ ശരിയായ രീതിയിൽ പുനഃരുത്‌പ്പാദനം നടത്താത്തതിനാൽ 60 മില്യൺ ഡോളർ സ്വർണ്ണവും വെള്ളിയുമാണ് ചവറ്റുകുട്ടയിൽ നഷ്ടമാക്കുന്നത്. ഇതിന് പരിഹാരമായി ഡെൽ കമ്പനിയും പ്രമുഖ നടിയും ഡിസൈനറുമായ നിക്കി റീഡും ഒത്തൊരുമിച്ച് ഇ- മാലിന്യത്തിൽ നിന്ന് മികച്ച ആഭരണങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചു.

e-waste, jewelry, Dell,recycling, gold, silver,  technology company, designer, Nikki Reed, precious metals, recycle, laptops, smartphones, Dell Reconnect, Goodwill, stores, US, Gemstones , opals , diamondsതങ്ങളുടെ കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും അത് എത്ര മൂല്യമുള്ളതാണെന്ന് ആളുകൾ തിരിച്ചറിയാത്തതുകൊണ്ടാണ് ഇ- മാലിന്യം പുനഃരുപയോഗിക്കുന്ന നിരക്ക് കുറയുന്നതിന്റെ പ്രധാന കാരണമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അതുകൊണ്ടാണ് ആഭരണങ്ങളുടെ ശ്രേണിയിലൂടെ ഇതിന്റെ മൂല്യം മനസിലാക്കി കൊടുക്കുന്നതിനുള്ള ഒരു ശ്രമം കമ്പനി നടത്തുന്നത്.

ഡെൽ റീകണക്റ്റിന് വേണ്ടി ഗൂഡ്‌വില്ലുമായ് സഹകരിച്ചുകൊണ്ട് ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ റീസൈക്കിൾ ചെയ്യുന്നതിന് വേണ്ടിയുള്ള സൗകര്യം കമ്പനി സജ്ജമാക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കയിൽ 2000-ത്തിൽ അധികമുള്ള ഗുഡ്‌വിൽ സ്റ്റോറുകളിൽ ഏത് ബ്രാൻഡിലുള്ള കമ്പ്യൂട്ടർ ഉപകരണങ്ങളും ആളുകൾക്ക് നിക്ഷേപിക്കാനാകും.

ആഗോളതലത്തിൽ പുനഃരുത്‌പ്പാദനം നടത്തുന്ന ഇ-മാലിന്യങ്ങൾ വെറും 15 ശതമാനത്തിൽ താഴെയാണെന്ന് കമ്പനിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇ-മാലിന്യങ്ങളിൽ നിന്ന് പുനഃരുത്‌പ്പാദനം ചെയ്യുന്നതിന് വേണ്ടി വീണ്ടെടുത്ത വസ്തുക്കൾ സർഗ്ഗവൈഭവം കൊണ്ട് മനോഹരമാക്കുകയെന്നതാണ് റീഡിന്റെയും കമ്പനിയുടെയും പ്രധാന ലക്ഷ്യം.

e-waste, jewelry, Dell,recycling, gold, silver,  technology company, designer, Nikki Reed, precious metals, recycle, laptops, smartphones, Dell Reconnect, Goodwill, stores, US, Gemstones , opals , diamondsഇപ്പോൾ പഴയ മദർബോർഡുകൾ പുനഃരുത്‌പ്പാദനം ചെയ്യുന്നതിലൂടെ 14 മുതൽ 18 വരെ കാരറ്റ് സ്വർണ്ണാഭരണങ്ങളുടെ ‘ദ സർകുലർ കളക്ഷൻ’ എന്ന ശേഖരം റീഡിന്റെ കമ്പനിയായ ‘ബയു വിത്ത് ലൗ’  ( bayou with love) ഡിസൈൻ ചെയ്യുകയാണ്.

ബയു വിത്ത് ലൗവിന്റെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് ആഭരണങ്ങൾക്ക് വേണ്ടി ഇ-മാലിന്യങ്ങൾ നിരന്തരം പുനഃരുപയോഗിക്കുന്നത് വഴി മാലിന്യമുക്ത സുന്ദരലോകം കെട്ടിപ്പടുക്കാൻ സാധിക്കും. കമ്മലുകൾ , മോതിരം തുടങ്ങിയ ആഭരണങ്ങളാണ് കമ്പനി കൂടുതലായി നിർമ്മിക്കുന്നത്.

ഇവയിൽ വിലപിടിപ്പുള്ള മുത്തുകളും വജ്രങ്ങളും പതിക്കാറുണ്ട്. ഇങ്ങനെയുള്ള മോതിരങ്ങൾക്ക് 78 ഡോളറാണ് വിപണി വില. ഫ്രെഡഡ് ഓഫ് അനിമൽ സ്ഥാപക മോർഗൻ മോഗിലെയുമായി (Morgan Mogle) സഹകരിച്ചു കൊണ്ടാണ് റീഡ് ബയു വിത്ത് ലൗ ആരംഭിച്ചത്. അമേരിക്കയിൽ റീസൈക്കിൾ ചെയ്ത വസ്തുക്കൾ കൊണ്ട് വസ്ത്രങ്ങൾ, വീട്, സൗന്ദര്യവർദ്ധക വസ്‌തുക്കൾ എന്നിവയും ഇവർ നിർമ്മിക്കുന്നുണ്ട്.

കടപ്പാട്: ഇൻഹാബിറ്റാറ്റ്

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിലക്ക് മറികടന്നു; ഇത്തവണയും മോഹന്‍ ഭഗവത് സ്‌കൂളിൽ പതാക ഉയര്‍ത്തി

U-19, India,U-19 World cup, win, cricket score, runs, semi-final, U-19 Cricket World Cup,Afghanistan, beat ,Pakistan ,New Zealand,opener,Pak, Afghan, won runs, wickets, all out, Indian Team , Rahul Dravid,

അണ്ടര്‍ 19: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍, അടുത്ത എതിരാളി പാക്കിസ്ഥാന്‍