Movie prime

25 രൂപക്ക് ഊണ് നൽകുന്ന ഭക്ഷണശാലക്ക് തുടക്കമായി

സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച ഇരുപത്തഞ്ച് രൂപക്ക് ഊണ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിലാണ് ആദ്യ ഭക്ഷണശാല തുറന്നു പ്രവർത്തനം തുടങ്ങിയത്. ഈ മാസം അവസാനിക്കുമ്പോഴേക്കും ആലപ്പുഴയിൽ മാത്രം പത്തോളം ഭക്ഷണശാലകൾ ആരംഭിക്കും. ഓണത്തിന് മുൻപ് ഇത്തരത്തിലുള്ള ആയിരം ഭക്ഷണശാലകൾ സംസ്ഥാന വ്യാപകമായി സ്ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചിലവ് കുറഞ്ഞ ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചതിനെപ്പറ്റി ഫേസ് ബുക്കിലൂടെ അറിയിച്ചത്. വിശപ്പുരഹിത കേരളത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് പദ്ധതിയെന്നും ജനങ്ങളെ കൂട്ടിയോജിപ്പിച്ചാണ് പദ്ധതി More
 
25 രൂപക്ക് ഊണ് നൽകുന്ന ഭക്ഷണശാലക്ക് തുടക്കമായി

സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച ഇരുപത്തഞ്ച് രൂപക്ക് ഊണ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിലാണ് ആദ്യ ഭക്ഷണശാല തുറന്നു പ്രവർത്തനം തുടങ്ങിയത്. ഈ മാസം അവസാനിക്കുമ്പോഴേക്കും ആലപ്പുഴയിൽ മാത്രം പത്തോളം ഭക്ഷണശാലകൾ ആരംഭിക്കും. ഓണത്തിന് മുൻപ് ഇത്തരത്തിലുള്ള ആയിരം ഭക്ഷണശാലകൾ സംസ്ഥാന വ്യാപകമായി സ്ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചിലവ് കുറഞ്ഞ ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചതിനെപ്പറ്റി ഫേസ് ബുക്കിലൂടെ അറിയിച്ചത്. വിശപ്പുരഹിത കേരളത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് പദ്ധതിയെന്നും ജനങ്ങളെ കൂട്ടിയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്

സംസ്ഥാനത്ത് കുറഞ്ഞ നിരക്കിൽ ഊണു നൽകുമെന്ന ബജറ്റിലെ പ്രഖ്യാപനം പ്രാവർത്തികമായി തുടങ്ങി. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിലാണ് 25 രൂപ നിരക്കിൽ ഊണു നൽകുന്ന ഭക്ഷണശാല തുടങ്ങിയത്. മാർച്ച് മാസം കഴിയുന്നതിനു മുൻപ് ഇതുപോലുള്ള 10 ഭക്ഷണശാലകൾ ആലപ്പുഴയിൽ മാത്രം സ്ഥാപിക്കുന്നതിനുളള പ്രവർത്തനവും ആരംഭിച്ചു. ഓണത്തിനു മുൻപ് 25 രൂപയ്ക്ക് ഊണു നൽകുന്ന ആയിരം ഭക്ഷണശാലകൾ തുറക്കുമെന്നായിരുന്നു സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്.

വിശപ്പുരഹിത കേരളത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഇത്തരം പദ്ധതികൾ. വിവിധ വിഭാഗം ജനങ്ങളെ കൂട്ടിയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഭക്ഷണവും പാർപ്പിടവും പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിയാൽ മാത്രമേ, എല്ലാ വിഭാഗം ജനങ്ങൾക്കും സർഗാത്മകമായും ഫലപ്രദവുമായും സമൂഹനിർമ്മാണത്തിൽ പങ്കു ചേരാൻ സാധിക്കുകയുള്ളു. ‘ലൈഫ് മിഷനും’ ‘വിശപ്പു രഹിത കേരളവും’ പോലുള്ള പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതിതാണ്.