eating fish, Health ,benefits ,,omega-3, inflammation, blood vessels,  American Heart Association ,Health Canadatilapia, sole, cod, pollock ,fish sticks, scallops ,shrim,salmon, trout, anchovies, Arctic char, herring, mackerel
in ,

മത്സ്യാഹാരം ശീലമാക്കാൻ ഇതാ ചില നല്ല കാരണങ്ങൾ

ബഹുഭൂരിപക്ഷം മലയാളികളുടെയും ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. നല്ലൊരു മീൻ കറി ഇല്ലാതെ ഊണ് കഴിക്കുന്ന കാര്യം നമ്മളിൽ പലർക്കും ചിന്തിക്കാൻ പോലും സാധ്യമല്ല. ഇപ്പോഴിതാ മത്സ്യാഹാരം ( eating fish ) ശീലമാക്കാൻ മറ്റൊരു നല്ല കാരണം കൂടി.

ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും മത്സ്യാഹാരം ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ന്യൂട്രിഷൻ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ആഴ്ച്ചയിൽ രണ്ട് പ്രാവശ്യം മത്സ്യാഹാരം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെന്ന് വ്യക്തമാക്കുന്നത്. കൂടാതെ ഹെൽത്ത് കാനഡയും ആഴ്ച്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും വറുക്കാത്ത മത്സ്യാഹാരം ഭക്ഷിക്കുവാൻ നിർദ്ദേശിക്കുന്നു.

കടൽ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കൊറോണറി ഹൃദ്രോഗം, പെട്ടെന്നുള്ള ഹൃദയാഘാതം എന്നിവ ഉണ്ടാവാനുള്ള സാധ്യത കുറയുന്നതായി ഇപ്പോൾ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്.

പ്രത്യേകിച്ചും ആരോഗ്യത്തിന് ദോഷകരമായ ബീഫ്, പോർക്ക് മുതലായ ഭക്ഷങ്ങൾക്ക് പകരം കടൽഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്ന് ബോസ്റ്റണിലെ ഹാർവാർഡ് ടി.എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസർ എറിക് ബി. റിം ചൂണ്ടിക്കാണിക്കുന്നു.

ഹൃദയാരോഗ്യത്തിന് അത്യുത്തമമായ ഒമേഗ 3 ഫാറ്റ്സ് മത്സ്യത്തിൽ ധാരാളമായി അടങ്ങിട്ടുണ്ട്. ഒമേഗ 3 ഫാറ്റ്സ് ശരീരത്തിലെ രക്തക്കുഴലുകൾ ആരോഗ്യത്തോടെ നിലനിർത്താനും, വീക്കം കുറയ്ക്കാനും സഹായകമാണ്. കൂടാതെ രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുകയും ഇതിലൂടെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

മത്സ്യാഹാരം കഴിക്കുന്നവർ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഭക്ഷണങ്ങൾ കുറഞ്ഞ അളവിലാണ്‌ കഴിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന് അൾട്രാ പ്രോസെസ്സഡ് ഫുഡ്, ചുവന്ന മാംസം എന്നിവ മത്സ്യ പ്രിയർ പലപ്പോഴും ഒഴിവാക്കാറുണ്ട്.

മത്സ്യാഹാരത്തിൽ നിന്ന് ലഭിക്കുന്ന ഗുണങ്ങൾ

eating fish, Health ,benefits ,,omega-3, inflammation, blood vessels,  American Heart Association ,Health Canadatilapia, sole, cod, pollock ,fish sticks, scallops ,shrim,salmon, trout, anchovies, Arctic char, herring, mackerelമത്സ്യം സ്ഥിരമായി കഴിക്കുന്നവർക്കിടയിൽ ടൈപ്പ് 2 ഡയബറ്റിസ്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മാക്യുലാർ ഡിജനറേഷൻ, ചിലതരം ക്യാൻസർ, അൽഷിമേഴ്സ് രോഗം എന്നിവ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവായിരിക്കും.

ഗർഭകാലത്താണ് ഒമേഗ-3 ഫാറ്റ്സിന്റെ ഗുണം ഏറ്റവും ആവശ്യമുള്ളത്. ഗർഭസ്ഥ ശിശുവിന്റെ മസ്തിഷ്കത്തിന്റെയും, കോശങ്ങളുടെയും വളർച്ചയെ പിന്തുണയ്ക്കുന്നതിന് ഗർഭിണികൾ ധാരാളം മത്സ്യാഹാരം കഴിക്കുന്നത് വളരെ ഉത്തമമാണ്.

മാനസികാരോഗ്യത്തിനും മാനസികവൈകല്യങ്ങൾക്കും മീനെണ്ണ ഗുളികകളുടെ ഉപയോഗത്താൽ അത്ഭുതപൂർവ്വമായ മാറ്റം സംഭവിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

എങ്കിലും എല്ലാ മത്സ്യങ്ങളിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കണമെന്നില്ല. മത്തി, അയല, ചാള, ചെമ്പല്ലി, പുഴമീൻ, നെത്തോലി, സാൽമൺ എന്നിവയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിരിക്കുന്നത്. ചൂരമീനിലും ഒരു അളവ് വരെ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

എന്നാൽ കക്ക, ചെമ്മീൻ, വെള്ള തിലാപിയ (പിലോപ്പി), കോഡ്, തുടങ്ങിയവയിൽ വളരെ കുറച്ചു മാത്രമേ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളൂ. അതിനാൽ മത്സ്യാഹാരത്തിന്റെ ഗുണഫലങ്ങൾ നന്നായി ലഭ്യമാകണമെങ്കിൽ തീർച്ചയായും അവയെ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കേണ്ടതാണ്.

തന്മൂലം ഒമേഗ 3 ഫാറ്റി ആസിഡുകളും മറ്റും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന കടൽ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ രുചി ഭേദങ്ങൾ ആസ്വദിക്കുന്നതിനൊപ്പം മികച്ച ആരോഗ്യവും കൈവരിക്കാം.

എന്നാൽ വർദ്ധിച്ചു വരുന്ന ജലമലിനീകരണത്താൽ മത്സ്യങ്ങളിലും മറ്റും കൂടിയ അളവിൽ മെർക്കുറി, ലെഡ്, നിക്കൽ, മാംഗനീസ്, സിങ്ക്, കാഡ്മിയം എന്നീ ദോഷകരമായ പദാർത്ഥങ്ങൾ കണ്ടെത്തിയത് വ്യാപകമായ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

eating fish, Health ,benefits ,,omega-3, inflammation, blood vessels,  American Heart Association ,Health Canadatilapia, sole, cod, pollock ,fish sticks, scallops ,shrim,salmon, trout, anchovies, Arctic char, herring, mackerel

Leave a Reply

Your email address will not be published. Required fields are marked *

BSNL and MTNL,no proposal, merge, Manoj Sinha,  Telecom minister,Bharat Sanchar Nigam,Mahanagar Telephone Nigam,consultant ,5G, TRAI,Supreme Court (SC), 

ബിഎസ്എൻഎല്ലും എംടിഎൻഎല്ലും തമ്മിൽ ലയനമില്ലെന്ന് കേന്ദ്ര മന്ത്രി

Punjab ,Dead fish ,Beas, river,  sugar mill ,PPCB ,chairman, Kahan Singh Pannu , probe ,committee, board chief engineer, GS Majithia,report , Kiri Afghana village ,Gurdaspur district,imposed , penalty , Rs 25 lakh ,

ബിയാസിൽ ജലജീവികളുടെ കൂട്ടമരണം; നടപടിയുമായി പഞ്ചാബ് അധികൃതർ