ഇക്കോടൂറിസം മൈക്രോ വെബ്സൈറ്റ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ ഇക്കോടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി  സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തയാറാക്കിയ മൈക്രോ വെബ്സൈറ്റ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.

ഇക്കോടൂറിസം ഡയറക്ടര്‍ ശ്രീ പ്രമോദ് പി പി, ഐ.എഫ്.എസ്ന്‍റെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാനത്ത് ഇക്കോടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമടങ്ങിയ ബൃഹത്തായ വെബ്സൈറ്റ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.

വിനോദസഞ്ചാരികള്‍ക്കും പ്രകൃതി സംരക്ഷണത്തില്‍ താല്പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് സൈറ്റ് തയാറാക്കിയിരിക്കുന്നത്. 47 ഇക്കോടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍,  35 ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ നിലവിലുള്ള നൂറില്‍പരം ഇക്കോടൂറിസം പരിപാടികളുടെ വിശദവിവരങ്ങള്‍, ഇക്കോടൂറിസം കേന്ദ്രങ്ങളെയും പരിപാടികളെയും കുറിച്ച് വിവരിക്കുന്ന എഴുപത്തഞ്ചോളം വീഡിയോകളും ഇരുനൂറില്‍പരം ചിത്രങ്ങളും പത്തു കേന്ദ്രങ്ങളെക്കുറിച്ചുള്ള മുപ്പതിലധികം പേജുകളുടങ്ങുന്ന ഈ ബ്രോഷറുകളും ഉള്‍പ്പെടുത്തി അഞ്ഞൂറില്‍പരം പേജുകളുള്ള മൈക്രോ വെബ്സൈറ്റാണ് സജ്ജീകരിച്ചിട്ടുള്ളത്.

വൈവിധ്യമുള്ള ട്രെക്കിംഗ് പാക്കേജുകളടക്കം വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന യാത്രാവിവരങ്ങളുമുണ്ട്. സൈലന്‍റ് വാലി, ഇരവികുളം ദേശീയോദ്യാനം, പറമ്പിക്കുളം, പെരിയാര്‍ കടുവാസങ്കേതങ്ങള്‍, ചിന്നാര്‍, ചെന്തുരുണി, ചെമ്പ്ര കൊടുമുടി എന്നിവയെക്കുറിച്ചെല്ലാം വിശദമായ വിവരങ്ങളുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സാലറി  ചലഞ്ച്:  സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

നവകേരള സൃഷ്ടി: ഐസിടി അക്കാദമിയുടെ ദ്വിദിന രാജ്യാന്തരസമ്മേളനം വെള്ളിയാഴ്ച മുതല്‍