Ecologically fragile land , act-plantation-excluded
in , ,

പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കി; ആക്ഷേപം വ്യാപകം

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയില്‍ ( Ecologically fragile land  ) നിന്ന് തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കിയതിലൂടെ പരിസ്ഥിതി ലോല നിയമം സര്‍ക്കാര്‍ അട്ടിമറിച്ചതായി ആരോപണം.

നിലവിലെ വന നിയമം അട്ടിമറിക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തെ തുടർന്ന് ഭാവിയിൽ വന്‍തോതില്‍ വനഭൂമിയും മരങ്ങളും നഷ്ടപ്പെടുമെന്നാണ് പരക്കെയുള്ള ആശങ്ക.

കൂടാതെ വനനിയമങ്ങള്‍ അട്ടിമറിക്കുന്ന സർക്കാർ തീരുമാനം കോടതിയിലെ കയ്യേറ്റ കേസുകളിലും തിരിച്ചടിയാകുമെന്നും ആക്ഷേപമുണ്ട്.

ecologically-fragile-land-act-plantation-excluded

ചട്ടം 300 പ്രകാരമാണ് തോട്ടം മേഖലയെ പൂര്‍ണമായി ഇഎഫ്‌എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയത്.

പ്രവര്‍ത്തനരഹിതമായ തോട്ടം ഏറ്റെടുക്കുകയോ സ്വകാര്യ കമ്പനിക്ക് നല്‍കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിയതായാണ് മുഖ്യമന്ത്രി അറിയിച്ചത്.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

കശുമാവ്, കാപ്പി, എലം തുടങ്ങിയ നാണ്യവിളകളെ പരിസ്ഥിതിലോല നിയമത്തില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ എല്ലാ തരം തോട്ടങ്ങളേയും നിയമത്തില്‍ നിന്നൊഴിവാക്കിയത്.

ecologically-fragile-land-act-plantation-excluded

കൂടാതെ തോട്ടം മേഖലയില്‍ നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാനും പ്ലാന്റേഷന്‍ ടാക്സ് പൂര്‍ണ്ണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ തോട്ടം മേഖലയുടെ സംരക്ഷണം കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ജീവിത സംരക്ഷണത്തിനും പ്രധാനമാണെന്ന് കണ്ടുകൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും തോട്ടം മേഖലയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, നിലവിലെ വന നിയമങ്ങള്‍ അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

തോട്ടങ്ങള്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതോടെ മരം മുറിയ്ക്കല്‍ കൂടുതൽ വ്യാപകമാകുമെന്നാണ് പ്രധാന വിമര്‍ശനം.

സര്‍ക്കാരിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് മുന്‍ സ്‌പെഷ്യല്‍ പ്ലീഡര്‍ അഡ്വ.സുശീല ഭട്ട് പ്രതികരിച്ചു.

ecologically-fragile-land-act-plantation-excluded

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IGTV , Instagram , expands , long videos, compete , YouTube ,social network, Instagram Chief Executive Kevin Systrom ,Facebook, Alphabet,

ഐജിടിവിയുമായി ഇൻസ്റ്റാഗ്രാം; മത്സരം യൂട്യൂബിനോട്

former CEA Arvind Subramanian , interview, former CEA , reasons,  resigned,  No magic wand, solve, India, jobs crisis,,India’s Chief Economic Advisor ,United States , Prashant Jha , government , economy,

നയം വ്യക്തമാക്കി മുൻ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്ത്