Edappal child abuse ,  Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO  Edappal , child, molestation,theatre owner ,arrested , opposition, walk out, kerala assembly, Pinarayi, police, child abuse, 10 year old , girl,DGP, Loknath Behra
in , ,

എടപ്പാൾ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്; പ്രതികരണവുമായി പ്രതിപക്ഷവും ഡിജിപിയും

തിരുവനന്തപുരം: എടപ്പാൾ ( Edappal ) തീയേറ്ററിൽ നടന്ന ബാല പീഡനത്തിന്റെ തെളിവ് കൈമാറിയ തീയേറ്റര്‍ ഉടമ ഇ സി സതീഷിനെ അറസ്റ്റു ചെയ്ത പോലീസ് നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

കേസില്‍ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വിഷയത്തില്‍ സബ്മിഷന്‍ കൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ പോക്‌സോ നിയമം അനുസരിച്ചാണ് അറസ്‌റ്റ് നടന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ നിരവധി തവണ വാഗ്വാദമുണ്ടായി.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയാതെയാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്നും അറസ്റ്റ് നിയമപരമാണോ എന്ന് വിശദീകരണം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇക്കാര്യത്തിൽ നിയമമോപദേശം ലഭിക്കുന്നതുവരെ ഒന്നും പറയാന്‍ കഴിയില്ലെന്നും നിയമോപദേശം ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

തുടർന്ന് സ്പീക്കറുടെ ഡയസ്സിനു മുന്നിലെത്തി പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കുന്നു എന്ന് ചെന്നിത്തല ആരോപിച്ചു.

നിയമവിരുദ്ധമായ നടപടി സ്വീകരിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിയമോപദേശത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രിക്ക് ഇത് ഒരു ഉത്തരവിലൂടെ നടപ്പാക്കാവുന്നതാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ആഭ്യന്തര മന്ത്രിയായിരുന്ന തനിക്ക് ഇക്കാര്യത്തിലുള്ള ചട്ടങ്ങള്‍ അറിയാമെന്നും ഇറങ്ങിപ്പോക്കിനു മുന്‍പ് അദ്ദേഹം സഭയില്‍ വ്യക്തമാക്കി. തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിലൂടെ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേസില്‍ ഉന്നത ഇടപെടല്‍ നടക്കുന്നുവെന്നും കേസ് തേയ്ച്ച്‌മാച്ച്‌ കളയാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയും രംഗത്തെത്തി. തീയേറ്റര്‍ ഉടമയുടെ അറസ്റ്റ് ശരിയായ രീതിയിലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പോലീസിനെ സഹായിക്കുന്ന ജനങ്ങളുടെ മനസ് വ്രണപ്പെടുത്തുന്ന നടപടിയാണ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് തൃശ്ശൂര്‍ റേഞ്ച് ഐജി, മലപ്പുറം എസ്.ഐ എന്നിവരെ ഡിജിപി ശാസിച്ചു.

അതേസമയം, തീയേറ്റർ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സൂചന. കോടതിയുടെ അനുമതിയോ വാറന്റോ ഇല്ലാതെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.

തീയേറ്റർ ഉടമയുടെ അറസ്റ്റ് വിവാദമായപ്പോഴാണ് അദ്ദേഹത്തിന് സ്റ്റേഷൻ ജാമ്യം നൽകി അധികൃതർ തടിയൂരിയതെന്നും ആക്ഷേപമുണ്ട്.

ബാലപീഡന വിവരം പുറംലോകത്തെ അറിയിച്ച് ബാലികയെ തുടർന്നുള്ള പീഡനങ്ങളിൽ നിന്ന് രക്ഷിച്ച തീയേറ്റർ ഉടമയ്‌ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് വൻ വിവാദമായിട്ടുണ്ട്.

അതിനിടെ, എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്‌ഐ കെജി ബേബി അറസ്റ്റിലായി. തീയറ്ററിലെ പീഡനം സംബന്ധിച്ച്‌ തെളിവ് സഹിതം പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ തയ്യാറാവാത്തതിനെ തുടർന്നാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബാല പീഡന വിവരം വെളിച്ചത്തു കൊണ്ടുവന്നതിനെ തുടർന്ന് വനിതാ കമ്മീഷനടക്കം തീയേറ്റർ ഉടമയെ നേരത്തെ അഭിനന്ദിച്ചിരുന്നു.

പത്തു വയസ്സു മാത്രം പ്രായമുള്ള ബാലികയെ തീയേറ്ററില്‍ വച്ച്‌ വ്യവസായിയായ മൊയ്തീന്‍ കുട്ടി  ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമ ഇ സി സതീഷിനെ ഇന്നലെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Road traffic safety, Akshay Kumar ,  traffic cop , Mumbai, Swachh Bharat,  government programme,Padman,actor , brand ambassador ,road safety awareness campaign, Twitter,traffic police constable , real-life police personnel,

ഗതാഗത സുരക്ഷ: ട്രാഫിക് കോൺസ്റ്റബിളായി പ്രമുഖ ബോളിവുഡ് നടൻ പൊതുജനമധ്യത്തിൽ

Neerali film, mohanlal

മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് നീട്ടുമെന്ന് സൂചന